നവദമ്പതികളുടെ കൊലപാതകം: പ്രതികളിലേക്കെത്താനാവാതെ പൊലീസ്; അന്വേഷണം ഉന്നത ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് യുഡിഎഫ്
മാനന്തവാടി: വെള്ളമുണ്ട കണ്ടത്തുവയലില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള സൂചന പോലും ലഭിക്കാതെ പൊലീസ് അന്വേഷണം ഇഴയുന്നു. പൂരിഞ്ഞിയിലെ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരുടെ കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടിട്ടും കൊലയാളികളെ സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നവദമ്പതികളുടെ വീട്ടില്‍ നിന്നും കൊലപാതക ദിവസം കാണാതായ എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഏതാനം ദിവസങ്ങളായി പൊലീസ്. കൊല്ലപ്പെട്ട ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന വള, മാല എന്നിവയുള്‍പ്പെടെ എട്ട് പവര്‍ സ്വര്‍ണാഭരണങ്ങളായിരുന്നു വീട്ടില്‍ നിന്നും നഷ്ടമായത്.
ഇവ കണ്ടെത്തുന്നതിനായി കൊലപാതകം നടന്നതിന് ശേഷം ജില്ലയിലെ ബാങ്കുകള്‍, സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ വില്‍പ്പനക്കോ, പണയമായോ ആഭരണങ്ങളെത്തിയോ എന്നായിരുന്നു പരിശോധന. ആഭരണങ്ങളുടെ തൂക്കം, ഇനം, അളവ് എന്നിങ്ങനെ കൈമാറി നടത്തിയ പരിശോധനയിലും ഇതുവരെ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. സംഭവ ദിവസം നഷ്ടപ്പെട്ട ഫാത്തിമയുടെ ആണ്‍ഡ്രോയ്ഡ് ഫോണും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. കൊലനടത്താനായി ഉപയോഗിച്ച ആയുധങ്ങള്‍ക്കായുള്ള പരിശോധനയും വിജയം കണ്ടില്ല. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ അന്വേഷണം ഉന്നത ഏജന്‍സിയെ ഏല്‍പ്പിക്ക ണ മെന്നാവശ്യപ്പെട്ട് വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്ത് യു.ഡി.എഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമിക്ക് നിവേദനം നല്‍കി. പൂരിഞ്ഞിയിലും, പരിസര പ്രദേശങ്ങളിലും ഇപ്പോഴും രാത്രി സമയങ്ങളില്‍ വീടുകളില്‍ ഭീതി പരത്തുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കയാണ്.

നവദമ്പതികളുടെ കൊലപാതക കേസ്സ് അന്വേഷണം ഉന്നത ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കുന്നു
അന്വേഷണം വഴി തെറ്റിക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് സംശിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. അതിദാരുണമായ കൊല പാതകം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും ബോധ്യ പ്പെടുത്തുന്ന രീതിയിലുള്ള അന്വേഷണം നടക്കുന്നില്ല. അതിനാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ച് പ്രതികളെ ഉടന്‍ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യ പ്പെട്ടു.യു.ഡി.എഫ് നേതാക്കളായ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പി.പി.എ കരീം, മുന്‍മന്ത്രി പി.കെ ജയക്ഷ്മി, എന്‍ നിസാര്‍ അഹമദ്, സി.പി മൊയ്തു ഹാജി, കേളോത്ത് അബ്ദുല്ല, എസ്.എം ഷാഹുല്‍ ഹമീദ്, പ്രമോദ് മാസ്റ്റര്‍, ആന്‍ഡ്രൂസ് ജോസഫ്, അമ്മദ് കൊടുവേരി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കിയത്.












Click it and Unblock the Notifications