നാട്ടിലേക്കെത്താന്‍ പാസില്ല; രാത്രി മുഴുവന്‍ അതിര്‍ത്തി വനങ്ങളില്‍ കുടുങ്ങിയത് നിരവധി പേര്‍
ബത്തേരി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. കയ്യില്‍ പാസ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ പാസ് ഇല്ലാതേയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാതേയും ഇതരസംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങയിലെത്തിയ എഴുപതോളം പേര്‍ അതിര്‍ത്തി വനങ്ങളില്‍ കുടുങ്ങി കിടന്നു. രാത്രി മുഴുവന്‍ ഇവര്‍ അവിടെ തങ്ങുകയായിരുന്നു.
എട്ടാം തിയ്യതി രാവിലെ മുതല്‍ മതിയായ രേഖകളില്ലാതെ മുത്തങ്ങയിലെത്തിയവരാണ് അവിടെ കുടുങ്ങി കിടന്നത്. അതേസമയം പാസും അനുബന്ധ രേഖകളും കൈയ്യിലുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടത്തി വിട്ടതോടെ കുടുങ്ങി കിടക്കുന്നവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഒടുവില്‍ സബ്കളക്ടര്‍ എത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
സ്ഥതിഗതികള്‍ വിലയിരുത്തി സ്ത്രീകളേയും കുട്ടികളേയും സുരക്ഷിത സ്ഥലങ്ങളിലേക്ക് രാത്രി തന്നെ മാറ്റിയെങ്കിലും പുരുഷന്മാര്‍ രാത്രി മുഴുവന്‍ വനാതിര്‍ത്തിയില്‍ കഴിയുകയായിരുന്നു.
അതിര്‍ത്തിയില്‍ ഒരാളുടെ പാസില്‍ എട്ട് പേര്‍ വരെ വാഹനത്തില്‍ എത്തിയ സംഭവമുണ്ടായിരുന്നു. പിന്നീട്് എല്ലാവര്‍ക്കും താല്‍ക്കാലിക പാസ് അനുവദിച്ച് കേരളത്തിലേക്ക് പ്രവേശനം നല്‍കുകയായിരുന്നു. പാസ് കയ്യിലുള്ളവര്‍ക്ക് മാത്രമെ വനാതിര്‍ത്തിയിലൂടെ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് നേരത്തെ ജില്ലാഭരണകൂടം അറിയിച്ചിരുന്നു. അതിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക് പാസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പാസ് ലഭിച്ചവരില്‍ റെഡ് സോണില്‍ നിന്നും വരുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുമായിരുന്നു തീരുമാനം. ശേഷം ഇന്നലെ മുതല്‍ വീണ്ടും പാസ് വിതരണം ചെയത് തുടങ്ങി. നാട്ടിലേക്ക് വരുന്നവര്‍ക്ക് പാസ് നല്‍കല്‍ നിര്‍ത്തിവെച്ചത് വലിയ തിരിച്ചടിയായിരുന്നു.
ഇത് കൂടാതെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ മൂലഹൊള്ളയില്‍ ഇന്നലെ രാത്രിയോടെ അമ്പതോളം പേരായിരുന്നു കുടുങ്ങി കിടന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാനം പ്രത്യേകം ട്രെയിനുകള്‍ സജ്ജമാക്കായിട്ടുണ്ട്. ദില്ലിയില്‍ നിന്നാണ് ആദ്യത്തെ ട്രെയിന്‍. വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന.
കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ കോഴിക്കോടും രണ്ടാമത്തെ ആള്‍ കൊച്ചിയിലും ചികിത്സയില്‍ കഴിയുകയാണ്.
കേരളത്തില്‍ ഇതുവരേയും 505 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉളളത് 17 പേര്‍ മാത്രമാണ്. പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 23596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്.