വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലാ ആശുപത്രി മില്‍മക്ക് നല്‍കാനുള്ളത് 20.55 ലക്ഷം രൂപ; പാല്‍ വിതരണം നിലച്ചു, പോഷഹാരങ്ങളുടെ വിതരണവും ഉടന്‍ നിലച്ചേക്കും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: 2016 ഡിസംബര്‍ മുതല്‍ 2019 ഫെബ്രവരി വരെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പാല്‍ നല്‍കിയ വകയില്‍ മില്‍മക്ക് ലഭിക്കാനുള്ളത് 20,55,978 രൂപ. കുടിശിക 20 ലക്ഷം കടന്നതോടെ ജില്ലാ ആശുപത്രിയിലേക്കുള്ള പാല്‍വിതരണം മില്‍മ നിര്‍ത്തി. നിരവധി തവണ മില്‍മ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് പണം നല്‍കാത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള പാല്‍ വിതരണം കഴിഞ്ഞ ദിവസം മുതല്‍ മില്‍മ നിര്‍ത്തിവെക്കുകയായിരുന്നു.

<strong>ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്: മുഖ്യ സൂത്രധാരിയായ യുവതി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം ഏഴായി, യുവതിയെ പിടികൂടിയത് ബംഗളുരുവില്‍നിന്ന്, തട്ടിയെടുത്തത് പ്രവാസി വ്യവസായിയുടെ 21.80 ലക്ഷം</strong>ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്: മുഖ്യ സൂത്രധാരിയായ യുവതി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം ഏഴായി, യുവതിയെ പിടികൂടിയത് ബംഗളുരുവില്‍നിന്ന്, തട്ടിയെടുത്തത് പ്രവാസി വ്യവസായിയുടെ 21.80 ലക്ഷം

ആദിവാസികളടക്കമുള്ള രോഗികളുടെ ആരോഗ്യവും ശാരീരികക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി നല്‍കിവരുന്നതാണ് പാല്‍. ഇതിന് പുറമെ പോഷകാഹാരവിതരണവുമുണ്ട്. ഈയിനത്തിലും ലക്ഷങ്ങള്‍ നല്‍കാനുള്ളതിനാല്‍ പോഷകാഹാര വിതരണവും ഉടന്‍ നിലച്ചേക്കും. ജില്ലാ ആശുപത്രിയില്‍ 2016 മുതല്‍ 2019 ഫിബ്രവരി വരെ യുള്ള കാലയളവില്‍ ബ്രൈഡ് നല്‍കിയ വകയില്‍ എറണാകുളം മോഡേണ്‍ ബ്രൈഡ് കമ്പനിക്ക് 10,79, 382 രൂപയും ബിസ്‌ക്കറ്റ് നല്‍കിയ വകയില്‍ മാനന്തവാടി കല്‍പ്പക മൊത്തവിതരണ സ്റ്റോറിന് 5,15,896, രൂപയും, മുട്ടനല്‍കിയ വകയില്‍ കല്‍പ്പകക്ക് തന്നെ 6,77,599 രൂപയും നല്‍കാനുണ്ട്.

Wayanad district hospital

ഇനിയും പണം നല്‍കിയില്ലെങ്കില്‍ ജില്ലാ ആശുപത്രിയിലെ പോഷകാഹാര വിതരണം പൂര്‍ണ്ണമായും നിലക്കുമെന്ന സ്ഥിതിയാണുള്ളത്. 2016 ഡിസംബര്‍ മുതല്‍ 2019 ഫിബ്രവരി വരെ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് പോഷകാഹാരം നല്‍കിയ വകയില്‍ പല കമ്പനികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കുമായി 43, 28,855, രൂപ വേറെയും നല്‍കാനുണ്ട്. പാലിന്റെയും പോഷകാഹാരത്തിന്റെയും വിതരണവും പാവപ്പെട്ട ആദിവാസികളടക്കമുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് അരലിറ്റര്‍ വീതമുള്ള രണ്ട് പാക്കറ്റും, ജനറല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ഒരു പാക്കറ്റ് പാലുമായിരുന്നു നല്‍കിവന്നിരുന്നത്. പാല്‍ വിതരണം പെട്ടന്ന് നിലച്ചതോടെ സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന രോഗികകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. പാല്‍ വിതരണം നിലച്ചതിന് പിന്നാലെ ലക്ഷങ്ങള്‍ നല്‍കാനുള്ളതിനാല്‍ ജില്ലാ ആശുപത്രിയിലെ ബിസ്‌ക്കറ്റ്.

മുട്ട. ബ്രൈഡ് എന്നിവയുടെ വിതരണവും ഉടന്‍ തന്നെ നിലക്കുമെന്ന അവസ്ഥയാണുള്ളത്. മില്‍മക്ക് നല്‍കാനുള്ള തുക എപ്പോള്‍ നല്‍കാനാവുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യമായ ഫണ്ട് അനുവദിച്ചാല്‍ മാത്രമെ മില്‍മയുടെ ബാധ്യത തീര്‍ത്ത് ജില്ലാ ആശുപത്രിക്ക് അധികൃതര്‍ക്ക് പാല്‍ വിതരണം പുനരാരംഭിക്കാനാവൂ.

Wayanad
English summary
Milk supply stoped in Wayanad district hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X