വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ സമ്മതിദായക ദിനാചരണം: മുതിര്‍ന്ന വോട്ടറായ കെ കുട്ടപ്പന് വയനാടിന്റെ ആദരം; വോട്ടിംഗ് മെഷീനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ദേശീയ സമ്മതിദായക ദിനാചരണം ജില്ലയില്‍ വിപുലമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായം ചെന്ന വോട്ടര്‍മാരിലൊരാളായ പഴുപ്പത്തൂര്‍ കിഴക്കേക്കുടിയില്‍ കുട്ടപ്പനെ ആദരിച്ചു. വരുന്ന മാര്‍ച്ച് 25ന് കുട്ടപ്പന് 100 വയസ് പൂര്‍ത്തിയാവും. ആദരം ഏറ്റുവാങ്ങാനായി ഭാര്യ സതിയോടൊപ്പമാണ് കുട്ടപ്പന്‍ വേദിയിലെത്തിയത്.

<strong>മോദിക്കെതിരെ ഇനിയും പോരാടും, പക്ഷേ ദേഷ്യമില്ല, വിമർശിക്കുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നുമെന്ന് രാഹുൽ</strong>മോദിക്കെതിരെ ഇനിയും പോരാടും, പക്ഷേ ദേഷ്യമില്ല, വിമർശിക്കുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നുമെന്ന് രാഹുൽ

പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും വോട്ട് രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പില്‍ കുട്ടപ്പന്‍ കൃത്യമായി എത്താറുണ്ട്. വിശ്രമ ജീവിതം നയിക്കുന്ന കുട്ടപ്പന്‍ മകന്റെ കുടുംബത്തോടൊപ്പമാണ് താമസം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ കുട്ടപ്പന്‍ 60 വര്‍ഷം മുമ്പാണ് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നത്. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

Kuttappan

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ശക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനവും നിലനില്‍ക്കുന്ന രാജ്യത്ത് വോട്ടവകാശം ശക്തമായ ആയുധമാണ്. ജനാധിപത്യം അര്‍ത്ഥ പൂര്‍ണമാവാന്‍ തെരഞ്ഞെടുപ്പുകളില്‍ യുവാക്കളുടെ പങ്കാളിത്തം പ്രധാനമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപങ്ങള്‍ ശരിയല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബാഹ്യ ഇടപ്പെടല്‍ സാധ്യമാകാത്ത വിധം സുരക്ഷാ ക്രമീകരണങ്ങളും നടപടികളും പാലിച്ചാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷിന്‍ ഉപയോഗിക്കുന്നതെന്നും, ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ നിന്നും ബീപ് ശബ്ദമാത്രമാണ് പുറത്തു പോകുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലടക്കം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണത്തെ പ്രതിരോധിക്കാന്‍ യുവാക്കളും വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്നും ജില്ലാ ഇലക്ഷന്‍ വിഭാഗം ആവശ്യപ്പെട്ടു. വനിതാ ക്രിക്കറ്റ് താരം എസ്. സജന മുഖ്യാതിഥിയായിരുന്നു. മികച്ച ബൂത്ത്ലെവല്‍ ഓഫീസര്‍മാര്‍ക്ക് അവാര്‍ഡും കാമ്പസ് അബാസഡര്‍മാര്‍ക്ക് അംഗീകാര പത്രവും ചടങ്ങില്‍ വിതരണം ചെയ്തു.

Wayanad
English summary
National electoral day celebration in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X