Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ സഞ്ചാരികള്‍ തന്നെ കണ്ടെത്തിയൊരിടം; മേഘകാഴ്ചകളുടെ സ്വര്‍ഗീയാനുഭൂതി സമ്മാനിച്ച് 'കുറമ്പാലക്കോട്ട'; സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

കല്‍പ്പറ്റ: വയനാട്ടില്‍ അടുത്തിടെ ഏറ്റവുമധികം സഞ്ചാരികളെത്തുന്നൊരിടമുണ്ട്. പ്രളയം തകര്‍ത്തെറിഞ്ഞ കോട്ടത്തറയിലെ 'കുറുമ്പാലക്കോട്ട'. മേഘകാഴ്ചകളും ഉദയാസ്തമനങ്ങളും കാണാന്‍ മലകയറിയെത്തിവര്‍ പുറംലോകത്തേക്ക് പ്രകൃതിയുടെ ഈ മനോഹാരിതയെ കുറിച്ച് വിവരങ്ങള്‍ കൈമാറിയപ്പോള്‍ അറിയാതെ പ്രശസ്തമായിപ്പോയതാണ് വാസ്തവത്തില്‍ ഈ മലനിരകള്‍.

ടൂറിസം വകുപ്പ് ഏറ്റെടുത്ത വിനോദസഞ്ചാരകേന്ദ്രമൊന്നുമല്ലിത്. മറിച്ച് സഞ്ചാരികള്‍ തന്നെ കണ്ടെത്തിയ, സ്വര്‍ഗീയാനുഭൂതി സമ്മാനിക്കുന്നൊരിടമാണിത്. കുറുമ്പാലക്കോട്ടയില്‍ ഇപ്പോള്‍ അവധിദിവസങ്ങളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഞായറാഴ്ച കുറുമ്പാലക്കോട്ടയിലെത്തിയത് അഞ്ഞൂറിലധികം പേരാണ്. പതിവ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണിവിടം. എന്നാല്‍ മതിയായ സൗകര്യങ്ങളൊന്നുമില്ലാതെ ഇല്ലാതെ കുന്നുകയറിയെത്തണമെന്ന് മാത്രം. എന്നാല്‍ അല്‍പ്പം യാത്രാബുദ്ധിമുട്ടുകള്‍ സഹിച്ച് കുറുമ്പാലക്കോട്ടയിലെത്തിയാല്‍ കാണാന്‍ സാധിക്കുക അവിശ്വസനീയമായ ഒരു കാഴ്ചയായിരിക്കും.

kurumbalakkotta1-

ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത് സൂര്യോദയം കാണാനാണ്. പുലര്‍ച്ചെ ആറ് മണിയാവുമ്പോഴേക്കും ഇവിടെ സഞ്ചാരികളെ കൊണ്ടുനിറയും. പതിയ മേഘങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ പുറത്തേക്ക് വരുന്ന കാഴ്ച കാണാം. ആകാശവിസ്മയങ്ങളെന്ന് വേണമെങ്കില്‍ പറയാവുന്ന വിധത്തിലുള്ള കാഴ്ചകളാണ് കുറുമ്പാലക്കോട്ട സമ്മാനിക്കുന്നത്. ഇത്രയും കാലം കുറുമ്പാലക്കോട്ടയെന്ന ഈ മനോഹരസ്ഥലം കണ്ടെത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് സത്യത്തില്‍ സഞ്ചാരികളും പ്രദേശവാസികളും. കുറുമ്പാലക്കോട്ടയെന്ന മലനിരകളുടെ പ്രത്യേകത മറ്റൊന്നുമില്ല. ചുറ്റിനും മലനിരകള്‍ അതിന് ഒത്ത നടുവിലായാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റമല സ്ഥിതി ചെയ്യുന്നത്.

ഇവിടെ നിന്നാല്‍ മറ്റുമലകള്‍ക്കിടയിലൂടെ പോകുന്ന മേഘങ്ങളെ കാണാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൂര്യോദയം മുതല്‍ കാഴ്ചയുടെ വസന്തം കുറുമ്പാലക്കോട്ടയില്‍ ആരംഭിക്കും. നട്ടുച്ച സമയത്തും കുറുമ്പാലക്കോട്ടയിലെത്തിയാല്‍ അത് നിരാശപ്പെടുത്തില്ല. ആകാശകാഴ്ചയും മേഘത്തുണ്ടുകളും ഉച്ചവെയിലിലും കാണാം. വൈകുന്നേരമായാല്‍ മറ്റൊരു മനോഹരകാഴ്ചക്ക് കുറുമ്പാലക്കോട്ട വഴിമാറും.

kurumbalakkotta2-

സൂര്യന്‍ ബാണാസുരമലനിരകളിലേക്ക് ആഴ്ന്നുപോകുന്ന കാഴ്ചയും ഇവിടെ നിന്നും കാണാം. മഴയെ ഇഷ്ടപ്പെടുന്നവരെയും കുറുമ്പാലക്കോട്ട നിരാശരാക്കില്ല. മഴ കാണാനും, നനയാനും പറ്റിയ സ്ഥലം കൂടിയാണിത്. കുറുമ്പാലക്കോട്ടയില്‍ ആളുകള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറ്റണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നതാണ് വാസ്തവം. മല സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വ്യാപകമായി റിസോര്‍ട്ട് ലോബികള്‍ സ്ഥലം വാങ്ങി കൂട്ടിയതാണ് ഒരു പ്രശ്‌നം. ഇപ്പോള്‍ തന്നെ രാത്രികാലങ്ങളിലും മറ്റും ടെന്റുകള്‍ കെട്ടി നല്‍കി സഞ്ചാരികള്‍ നിന്നും പണം ഈടാക്കുന്നതടക്കമുള്ള പരാതികളുണ്ട്. ഒരു കാലത്ത് വ്യാപകമായി ഈ പ്രദേശത്ത് വന്യജീവികളുടെ ശല്യമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തരം സ്ഥിതിയൊന്നുമില്ല. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് അനായാസം ഇവിടെയെത്താം. കല്‍പ്പറ്റയില്‍ നിന്നും കോട്ടത്തറയിലെ വെണ്ണിയോട് നിന്നും കുറുമ്പാലക്കോട്ടയിലെത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+