വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊവരിമല ഭൂമസമരനേതാക്കള്‍ക്ക് ജാമ്യമില്ല; സമരസമിതി കണ്‍വീനര്‍ ജയിലില്‍ നിരാഹാരം തുടങ്ങി, സമരം ശക്തമാവുന്നു, ഹാരിസണ് പിണറായി സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു?

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത നേതാക്കള്‍ക്ക് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചില്ല. ജാമ്യം നിഷേധിച്ചതില്‍ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് സമരസമിതി. നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭൂസമരസമിതി കണ്‍വീനര്‍ എം. പി.കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാരം ആരംഭിച്ചു.

<strong>കള്ളവോട്ട് വിഷയം; സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കില്ല, മീണയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ!</strong>കള്ളവോട്ട് വിഷയം; സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കില്ല, മീണയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ!

തൊവരിമലയിലെ ഭൂസമരത്തിന്റെ നേതാക്കളായ എം.പി.കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി.മനോഹരന്‍ എന്നിവര്‍ക്ക് ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതി തിങ്കളാഴ്ച ജാമ്യം നിഷേധിച്ചു. നേരത്തെ കീഴ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.

Land strike

ജാമ്യം നിഷേധിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ സമരത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജാമ്യാപേക്ഷ കോടതി തള്ളിയതെന്ന് ആരോപിച്ച് ഭൂ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിമുതലാണ് എം.പി.കുഞ്ഞിക്കണാരന്‍ നിരാഹാരം തുടങ്ങിയത്. കലക്ടറേറ്റിലേക്ക് നടത്തിയ പ്രകടനവും മാര്‍ച്ചും സി.പി. ഐ(എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു.

പിണറായി സര്‍ക്കാര്‍ ഹാരിസണ്‍ അടക്കമുള്ള കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വിടുപണി ചെയ്യുന്നത് കൊണ്ട് സമരനേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച് ജയിലടച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ: കെ.സുധാകരന്‍, അഡ്വ: ടി.ജെ. ഡിക്‌സണ്‍, കെ.ശിവരാമന്‍ ,സാം.പി.മാത്യു എന്നിവര്‍ മാര്‍ച്ചില്‍ പ്രസംഗിച്ചു. മാര്‍ച്ചിനും, പ്രകടനത്തിലും കോളനികളില്‍ നിന്നും വന്ന നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. എ.എം. അഖില്‍ കുമാര്‍, വെളിയന്‍, പി. ജാനകി,ബിനു ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wayanad
English summary
No bail for thovarimala land strike leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X