വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി

  • By News Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒപ്പം ഒരാള്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ ദിവസത്തേതിന് സമാനമായ സ്ഥിതി തുടരുകയാണ്. 58 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് ഖത്തറില്‍ നിന്നും ജില്ലയിലെത്തി ചികിത്സയില്‍ കഴിയുന്നയാളാണ് കൊവിഡ് മുക്തി നേടിയത്. പൂതാടി സ്വദേശിയായ ഇയാള്‍ മെയ് 28 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച 19 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ബിച്ച് ആശുപത്രിയിലും കഴിയുന്നുണ്ട്.

wayanad

ജില്ലയില്‍ ഇന്ന് മാത്രം 228 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ശനിയാഴ്ച്ച നിരീക്ഷത്തില്‍ പോയ 223 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ 3685 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ ഇതുവരേയും പരിശോധനക്കയച്ച 2521 സാമ്പിളുകള്‍ 2100 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചു. ഇന്നലെ
മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ജൂണ്‍ 01 ന് കോഴിക്കോടെത്തിയ മക്കിയാട് സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് നിന്നും
പിന്നീട് ആംബുലന്‍സില്‍ മക്കിയാട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ന്റയിന്‍ സ്ഥാപനത്തിലെത്തിയ ശേഷം ക്വാറന്റയിനില്‍ കഴിഞ്ഞു വരികയായിരുന്നു.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കൊവിഡ് സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്ന 2880 ആളുകളെ നേരിട്ട് ബന്ധപ്പെട്ട് മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ബിജെപിയിൽ സിന്ധ്യയ്ക്ക് തിരിച്ചടി;കൂറുമാറിയെത്തിയ മുഴുവൻ പേരേയും മത്സരിപ്പിക്കില്ല,കാലുമാറി നേതൃത്വംബിജെപിയിൽ സിന്ധ്യയ്ക്ക് തിരിച്ചടി;കൂറുമാറിയെത്തിയ മുഴുവൻ പേരേയും മത്സരിപ്പിക്കില്ല,കാലുമാറി നേതൃത്വം

Wayanad
English summary
One News Coronavirus Case Reported in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X