വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീര പഴശ്ശിയുടെ ഓര്‍മ്മയില്‍ വയനാട്; 214-ാം ഓര്‍മ്മദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ബ്രീട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ ഒളിപ്പോരാട്ടം നടത്തി വീരമൃത്യ വരിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ ഓര്‍മ്മയില്‍ വയനാട്. പഴശ്ശിരാജയുടെ 214-ാം ഓര്‍മ്മദിനം ജില്ലയില്‍ വിവിധ പരിപാടികളോടെയാണ് ആചരിച്ചത്. മാനന്തവാടി പഴശ്ശി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചയും അനുസ്മരണവും ഏകദിന സെമിനാറും നടത്തി. പഴശ്ശി ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വാദ്യ മേളങ്ങളോടെ അകമ്പടിയോടെ ഘോഷ യാത്രയായെത്തിയാണ് പഴശ്ശി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്.

<strong>ആദിവാസി ഫണ്ടില്‍ നിന്നും 2.42 ലക്ഷം കവർന്നു; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രൈബല്‍ ഉദ്യോഗസ്ഥന് ശിക്ഷ...</strong>ആദിവാസി ഫണ്ടില്‍ നിന്നും 2.42 ലക്ഷം കവർന്നു; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രൈബല്‍ ഉദ്യോഗസ്ഥന് ശിക്ഷ...

തുടര്‍ന്ന് നടന്ന സെമിനാറില്‍ പഴശ്ശി സ്മരണകള്‍, നാടന്‍പാട്ടിലെ പഴശ്ശിരാജ: തദ്ദേശീയ പ്രതിനിധാനവും വ്യത്യസ്ത കാഴ്ച പ്പാടുകളും, ജനകീയ പ്രതിരോധത്തിന്റെ പഴശ്ശി മാതൃക, പഴശ്ശി ചരിത്രത്തിലെ ഗോത്രവര്‍ഗ പോരാട്ടങ്ങളും ഒളിസാന്നിധ്യങ്ങളും: ചരിത്രവും പുരാവൃത്തവും പുനര്‍വായിക്കുമ്പോള്‍ എന്നി വിഷയങ്ങളിലുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മാനന്തവാടി നഗരസഭ, പഴശ്ശി ഗ്രന്ഥാലയം എന്നിവരുടെ സഹകരണത്തോടെ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ പഴശ്ശി ദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബി. നസീമ ദിനാചരണം ഉദ്ഘാടനം ചെയ്തു.

Pazhasiraja death anniversary

ജനഹൃ ദയങ്ങളില്‍ അനിഷേധ്യ നേതാവായ പഴശ്ശിയുടെ ചരിത്രം ഭാവിതലമുറയ്ക്ക് ഊര്‍ജം പകരുന്നതാണെന്ന് അവര്‍ പറഞ്ഞു. സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു. പ്രബന്ധാവതരണത്തിന് ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. വി.വി. ഹരിദാസ്, ഡോ. പി.ജെ. വിന്‍സന്റ്, പി.രസ്ന എന്നിവര്‍ നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ്മത്സരത്തില്‍ വിജയികളായ കെ. ഷമീര്‍, ഷമീന കെ. കടവത്ത്, കെ.എസ്. ദീപ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭ രാജന്‍ അധ്യക്ഷത വഹിച്ചു.

Wayanad
English summary
Pazhassi Raja's death anniversary celebration in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X