കാര്‍ഷിക സര്‍വകലാശാല അനുമതിയില്ല; രാജ്യാന്തര പുഷ്പഫല പ്രദര്‍ശനമേളയായ 'പൂപ്പൊലി' ഇത്തവണയില്ല!
അമ്പലവയല്‍: വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന അന്താരാഷ്ട്ര പുഷ്പഫല പ്രദര്ശമേളയായ പൂപ്പൊലി ഇത്തവണയുണ്ടാകാനുള്ള സാധ്യതകള്‍ മങ്ങുന്നു. പ്രളയം ഉള്‍പ്പെടെയുണ്ടായ സാഹചര്യത്തില്‍ പല തവണ പൂപ്പൊലി മാറ്റിവെച്ചിരുന്നു. പിന്നീട് ഏപ്രില്‍മാസം നടക്കുമെന്ന രീതിയില്‍ വാര്‍ത്തകളുമുണ്ടായിരുന്നു. പൂപ്പൊലിയുടെ ആറാമത് എഡിഷനാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്.
അമ്പലവയല്‍ കാര്‍ഷികഗവേഷണകേന്ദ്രം പൂപ്പൊലി നടത്തിപ്പിനായി കാര്‍ഷിക സര്‍വകലാശാലക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഈ കത്തിന് അനുകൂല മറുപടിയുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഇപ്പോള്‍ അനുമതി നല്‍കാത്തതെന്നാണ് കാരണമായി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനുവരി മാസത്തിലായിരുന്നു പൂപ്പൊലി നടന്നുവന്നിരുന്നത്. പിന്നീട് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏപ്രിലില്‍ പൂപ്പൊലി നടത്താന്‍ ഗവേഷണകേന്ദ്രം പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി സംഘാടകസമിതിയോഗം ചേര്‍ന്ന് പൂപ്പൊലി നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തു.

അതുപ്രകാരം ഏപ്രില്‍ 12 മുതല്‍ 22 വരെ പുഷ്പമേള നടത്താന്‍ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യാഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകുന്നതിനാല്‍ പൂപ്പൊലി വീണ്ടും മാറ്റി. പിന്നീട് മെയ് 12 മുതല്‍ 22 വരെ പൂപ്പൊലി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മെയ് 27 വരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൂപ്പൊലി നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായി. പൂപ്പൊലിയുടെ മുന്നൊരുക്കമെന്ന രീതിയില്‍ ഉദ്യാനനഗരയിലെ രണ്ടേക്കര്‍ സ്ഥലത്ത് പൂപ്പൊലിക്കായി നട്ട പൂച്ചെടികളെല്ലാം പൂത്തു. മഴക്കാലവും അടുത്തെത്തി കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോഴേക്കും മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകളും തുറക്കും. അത് കൊണ്ട് തന്നെ പൂപ്പൊലി ഈ വര്‍ഷം നടക്കില്ലെന്നത് ഉറപ്പായി കഴിഞ്ഞു. ഉദ്യാനനഗരിയിലെ സ്റ്റാളുകള്‍ ലേലത്തിലെടുത്തവര്‍ക്ക് അവര്‍ കെട്ടി വെച്ച തുക കാര്‍ഷികഗവേഷണകേന്ദ്രം തിരികെ നല്കി. അതേസമയം, അവധിക്കാലത്ത് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ദിനേന 750നും 1000നുമിടക്ക് സഞ്ചാരികള്‍ കാര്‍ഷികഗവേഷണകേന്ദ്രത്തിലെ ഉദ്യാനം സന്ദര്‍ശിക്കുന്നുണ്ട്. 15000 മുതല്‍ 20,000 രൂപ വരെ ടിക്കറ്റ് കളക്ഷന്‍ ഇനത്തില്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രം മേധാവി പ്രൊഫ.ഡോ.കെ അജിത്കുമാര്‍ വ്യക്തമാക്കി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications