• search
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശബരിമല വിഷയം; ജനഹിതം കാണാത്ത പിണറായിയെ ജനങ്ങള്‍ പാഠംപഠിപ്പിക്കും: പി എസ് ശ്രീധരന്‍പിള്ള

  • By Desk

മാനന്തവാടി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജനഹിതം കാണാത്ത മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ശബരിമല സംരക്ഷണ രഥയാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ പൊലീസ് സ്റ്റേഷനില്‍ പോയി വാഹനത്തിന്റെ പാസ് സംഘടിപ്പിക്കണമെന്നാണ് പുതിയ നിയമം.

ബന്ധു നിയമനം: പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോവാം, ജലീലിന് മുസ്ലിംകള്‍ക്കിടയില്‍ അംഗീകാരമെന്ന് കോടിയേരി

ഇത് എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാം. ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു അധികാരവുമില്ല. ശബരിമലയുടെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാരിനോട് ഇടപെടരുതെന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും ശബരിമലയില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിശ്വാസികളെ അകറ്റാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് 23 ലക്ഷം ആളുകളാണ്.

റോമില്‍ എത്തിയത് 44 ലക്ഷവും, തിരുപ്പതിയില്‍ 2017ല്‍ 66 ലക്ഷംപേരുമാണ് എത്തിയത്. എന്നാല്‍ ശബരിമലയില്‍ കഴിഞ്ഞവര്‍ഷം എത്തിയത് അഞ്ച് കോടി നാല് ലക്ഷം പേരാണ്. നിരീശ്വരവാദിയായ മുഖ്യമന്ത്രി വിശ്വാസസംഹിതകളെ തകര്‍ത്ത് ശബരിമലയെ ഭക്തരില്‍നിന്നും അകറ്റുകയാണ്. എന്നാല്‍ വിശ്വാസത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് അമിത്ഷാ കേരളത്തിലെത്തി രാജ്യത്തെ മുഴുവന്‍ ജനങ്ങളും അയ്യപ്പഭക്തരോടൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. പോലീസ് രാജ് നടപ്പാക്കുന്ന മന:സ്ഥിതിയെ എതിര്‍ക്കും.

sreedharanpillai2-

കള്ളക്കേസുകള്‍ ഉണ്ടാക്കി രഥയാത്ര തടസപ്പെടുത്താനാണ് പിണ റായിയുടെ ശ്രമം. എന്നാല്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ഡി ജെ എസ് സംസ്ഥാനപ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, കെ.കെ.തങ്കപ്പന്‍, വി.ഗോപകുമാര്‍, സന്തോഷ് അരയക്കണ്ടി, സുഭാഷ് വാസു, ശിവരാജന്‍, പ്രമീള നായ്ക്ക്, വി.കെ.സജീവന്‍, വി.വി.രാജന്‍, വി.വി.രാജേന്ദ്രന്‍, ബി.ഗോപാലകൃഷ്ണന്‍, പള്ളിയറ രാമന്‍, കെ.സദാനന്ദന്‍, കെ.മോഹന്‍ദാസ്, പി.ജി.ആനന്ദ്കുമാര്‍, കൂട്ടാറ ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.


കൂടുതൽ വയനാട് വാർത്തകൾView All

Wayanad

English summary
PS Sreedharan pillai warns CM pinarayi on sabarimala issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more