• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണന: സംസ്ഥാനബജറ്റ് ജനങ്ങള്‍ക്കേറ്റ ഇരുട്ടടിയെന്ന് ചെന്നിത്തല

  • By Desk

കല്‍പ്പറ്റ: കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ കാണാന്‍ സാധിക്കുന്നത് കേരളത്തോടുള്ള അവഗണന മാത്രമാണ്. നാലരവര്‍ഷക്കാലം ഒന്നും ചെയ്യാത്ത മോദി സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിനാണ് ബജറ്റിലൂടെ ശ്രമിച്ചത്. അടിസ്ഥാനവികസനത്തിനോ, തൊഴിലില്ലായ്മ പരിഹരിക്കാനോ ബജറ്റില്‍ ഒന്നുമില്ല.

കര്‍ഷകരെയോ, തൊഴിലാളികളെയോ ഓര്‍ക്കാത്ത ബജറ്റാണ് കേന്ദ്രസര്‍ക്കാരിന്റേത്. രാജ്യത്ത് ഏറ്റവും കുറച്ച് തൊഴിലവസരങ്ങളുണ്ടായ കാലമാണ് മോദി സര്‍ക്കാരിന്റേത്. തൊഴിലില്ലായ്മ ഏറ്റവുമധികമുണ്ടായത് മോദിയുടെ കാലത്താണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ പോലും രാജി വെച്ച് പോകേണ്ടി വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തോട് ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റെയില്‍വേ വികസനത്തിനടക്കം ഒരു മികച്ച പദ്ധതി ചൂണ്ടിക്കാട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റാണെങ്കില്‍ ജനങ്ങള്‍ ക്കേറ്റ ഇരുട്ടടിയാണ്. പ്രളയസെസ് ഏര്‍പ്പെടുത്തിയത് മൂലം വന്‍ വിലക്കയറ്റമുണ്ടാകും. ഇത് കേരളത്തിന് താങ്ങാന്‍ സാധിക്കാത്തതാണ്. സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയതും വലിയ പ്രതിസന്ധിക്കിടയാക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ സം സ്ഥാന വ്യാപകമായി ഫെബ്രുവരി ആറിന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

വയനാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്. വയനാട് പാക്കേജിനെ പറ്റി ഒന്നും മിണ്ടിയില്ല. കാര്‍ഷിക വിലയിടിവിനൊപ്പം ബാങ്കുകള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തിനടപടികള്‍ തുടരുകയാണ്. കര്‍ഷകര്‍ക്ക് യാതൊരുവിധ സഹായവും ലഭിക്കുന്നില്ല. കര്‍ഷകരെടുത്ത ലോണുകള്‍ തിരിച്ചടക്കാനാവാത്ത അവസ്ഥയാണുള്ളത്. തൊഴിലില്ലായ്മ സംസ്ഥാനത്തും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയത് മാത്രമാണ്. എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും വീടുകളില്ലാത്ത അവസ്ഥ നിലനില്‍ക്കുകയാണ്.

ഇതിനെല്ലാമെതിരെ യു ഡി എഫ് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റും വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസ് ഫെബ്രുവരി പത്ത് മുതല്‍ ഘടകക്ഷികളുമായി സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്തും. സീറ്റുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നുമുണ്ടാകില്ലെന്നും യു ഡി എഫ് ആയിരിക്കും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയെന്നും ഫെബ്രുവരി 25-നകം അന്തിമസ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wayanad

English summary
ramesh chennithala about union budget allocation for kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X