നിര്‍മാണത്തിലിരുന്ന വീട് റവന്യൂ വകുപ്പ് പൊളിച്ചു: ഗൂഡല്ലൂരില്‍ നാട്ടുകാര്‍ ആശങ്കയില്‍
ബത്തേരി: വയനാട്ടിലെ ഗൂഡല്ലൂരില്‍ അനധികൃത നിര്‍മാണം ആരോപിച്ച് റവന്യൂ അധികൃതര്‍ വീടുപൊളിച്ചു. നാട്ടുകാര്‍ ആകെ ആശങ്കയിലാണ്. ജന്മം ഭൂമിയിലാണ് അനധികൃത നിര്‍മാണം റവന്യൂ വകുപ്പ് ആരോപിച്ചിരിക്കുന്നത്. ഇവിടെ സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരുന്നാണ് വീടാണ് ഇടിച്ചു പൊളിച്ചത്.

മണ്ണുമാന്തി യന്ത്രം അടക്കം കൊണ്ടുവന്നായിരുന്നു പൊളിച്ചത്. വീടിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കമ്പികെട്ടിയ നിലയിലായിരുന്നു. ഭീമമായ നഷ്ടമാണ് ഈ വീട്ടുടമസ്ഥന് നേരിട്ടത്. ഇരുപത് ലക്ഷം രൂപയാണ് നഷ്ടം വന്നതെന്നാണ് കരുതുന്നത്.
നൂറുകണക്കിന് വീടുകള്‍ ഈ പ്രദേശത്തുണ്ട്. ഇവയെല്ലാം ജന്മം ഭൂമിയാണെന്നാണ് പറയുന്നത്. അതേസമയം മൂന്ന് നിലയുള്ള കെട്ടിടങ്ങള്‍ വരെ ഈ മേഖലയില്‍ നിര്‍മിച്ചിട്ടുണ്ട്. അതേസമയം പൊളിച്ച സ്ഥലത്ത് ഹോട്ടല്‍ വരാനിരിക്കുകയാണെന്ന് സൂചനയുണ്ട്. ഈ വീട് ജനസാന്ദ്ര കൂടിയ പ്രദേശത്താണ് അനധികൃതമായി നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.അതാണ് പൊളിക്കാനുള്ള കാരണവും.
ഇത് മാത്രമല്ല, നന്തട്ടിക്ക് സമീപത്തായി പഴയ വീടിന് മുമ്പില്‍ നിര്‍മിച്ചിരുന്ന രണ്ട് കെട്ടിടവും സമീപത്തായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെ മുമ്പില്‍ പുതുതായി സ്ഥാപിച്ച പാനല്‍ വര്‍ക്കുകളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചിട്ടുണ്ട്.
അതേസമയം നാട്ടുകാരുടെ ഭാഗത്ത് നിന്ന് നല്ല എതിര്‍പ്പുകള്‍ ഈ സംഭവത്തില്‍ റവന്യൂ വകുപ്പ് നേരിടുന്നുണ്ട്. ഉന്നതാധികാരികള്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന്, അവര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് കെട്ടിടങ്ങള്‍ പൊളിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ച് ഭീതി പരത്തുകയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന സമീപനമാണ് അധികൃതര്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിലൂടെ വിനോദ സഞ്ചാരികളില്‍ നിന്ന് ലഭിക്കുന്ന മികച്ച വരുമാനമാണ് ഇല്ലാതാകുന്നത്.
17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്
ഇതിനിടെ പാതിവഴിയില്‍ നിര്‍മാണം നിലച്ച ആദിവാസി വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് താലുക്കുകളിലായി 2889 വീടുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാവാനുണ്ട്. ഇതില്‍ പലരതും വിവിധ ഘട്ടങ്ങളില്‍ നിര്‍മാണം നിലച്ചവയാണ്.
ഈ സാഹചര്യത്തിലാണ് ദീര്‍ഘകാലമായി നിര്‍മാണം പൂര്‍ത്തിയാവാതെ കിടക്കുന്ന വീടുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ വകുപ്പുനോട് നിര്‍ദേശിച്ചത്. വീടുകളുടെ നിര്‍മാണം നവംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ഓരോ വീടിന്റെയും നിര്‍മാണം നിലച്ചതിലുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ കണക്കെടുപ്പ് വേണം.












Click it and Unblock the Notifications