മര്‍ദ്ദിച്ചത് ലഹരി സംഘം 'ട്രോബിയാക്', അക്രമികള്‍ക്ക് യുഡിഎസ്എഫിന്റെ പിന്തുണയുണ്ടെന്ന് അപര്‍ണ ഗൗരി
മേപ്പാടി: തന്നെ മര്ദ്ദച്ചതിന് പിന്നില്‍ ലഹരി സംഘമാണെന്ന് മേപ്പാടി പോളി ടെക്നിക് കോളേജിലെ എസ് എഫ് ഐ നേതാവ് അപര്‍ണ ഗൗരി. കോളേജിലെ ലഹരി ഉപയോഗത്തെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. കോളേജില്‍ ട്രോബിയോക്ക് എന്ന പേരിലാണ് ലഹരി സംഘത്തിന്റെ പ്രവര്‍ത്തനം. കെ എസ് യു-എം എസ് എഫ് സഖ്യമായ യു ഡി എസ് എഫിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്ന് വയനാട് എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ അപര്‍ണ പറഞ്ഞു.

അപര്‍ണയെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് അപര്‍ണ അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്.
മേപ്പാടി പോളിയില്‍ എം എസ് എഫ് ഉം കെ എസ് യൂ വും ചേര്‍ന്ന് പാലൂട്ടി വളര്‍ത്തിഎടുത്ത ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും പതിവാക്കിയ ക്രിമിനല്‍ സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞിരുന്നു.

പിന്നാലെ ആക്രമണത്തിന് പകരം ചോദിക്കുമെന്നും ആര്‍ഷോ അറിയിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട ചിവരുടെ പേരുകള്‍ എടുത്ത് പറഞ്ഞ് ജയില്‍ മുറ്റം മുതല്‍ നാദാപുരം വരെ മര്‍ദ്ദിക്കുമെന്ന പരസ്യ ഭീഷണിയാണ് ആര്‍ഷോ നടത്തിയിരുന്നു. പിന്നാലെ ആര്‍ഷോ പറഞ്ഞ പേരുകളില്‍ ഉള്‍പ്പെട്ട അതുല്‍, കൂടെയുണ്ടായിരുന്ന കിരണ്‍ എന്നിവരുടെ ബൈക്കുകള്‍ ഇന്നലെ രാത്രി കത്തിച്ചിരുന്നു. അഭിനവ് എന്ന പേരാമ്പ്ര സ്വദേശിക്കും മര്‍ദ്ദനമേറ്റിരുന്നു.

അതേസമയം, അപര്ണയ്്ക് മര്‍ദ്ദനമേറ്റ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ടി പി രാമകൃഷ്ണന് രംഗത്തെത്തി. വയനാട്ടില്‍ എസ് എഫ് ഐ നേതാവിന് മര്‍ദ്ദനമേറ്റത് നാല് ദിവസത്തിന് ശേഷമാണ് മാധ്യമങ്ങള്‍ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വയനാട് മേപ്പാടി പോളിടെക്നിക് കോളേജില്‍ നാല് ദിവസം മുന്‍പ് എസ്എഫ്ഐ വനിതാ നേതാവിന് മര്‍ദനമേറ്റിരുന്നുവെന്ന്. കെഎസ് യു - എംഎസ്എഫ് ലഹരിസംഘത്തിന്റെ ക്രൂര മര്‍ദനമേറ്റ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരി ആശുപത്രിയില്‍ ചികിത്സയിലാണെന്നും അറിഞ്ഞു.

'അപര്‍ണയെ ആക്രമിച്ചത് മുപ്പതിലധികം വരുന്ന സംഘം'; കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം
വനിതാ നേതാവിനെ മര്‍ദിച്ച പ്രതികളില്‍ ഒരാള്‍ക്ക് മര്‍ദനമേറ്റതോടെയാണ് മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയത്. പ്രതികള്‍ കെഎസ് യു പ്രവര്‍ത്തകരാണെന്ന വിവരവും ഇപ്പോള്‍ നല്കുന്ന വാര്‍ത്തകളില്‍ പുറത്തുവരുന്നു.
വെള്ളിയാഴ്ച പകല്‍ ഒന്നരയോടെയാണ് മേപ്പാടി കോളേജില്‍ യുഡിഎസ്എഫ് സംഘം അപര്‍ണയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്.

ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്ക്കും'
പിന്നാലെ എസ്എഫ്ഐ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടി ലഹരിസംഘത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായിട്ടും മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ കണ്ടഭാവം നടിച്ചിരുന്നില്ല. കെഎസ് യു എംഎസ്എഫ് പിന്തുണയുള്ള സംഘമായിരുന്നു അക്രമത്തിന് പിന്നില്‍ എന്നതുകൊണ്ട് തന്നെ സംഭവം പുറംലോകം അറിയാതിരിക്കാനാണ് പ്രമുഖ പത്രങ്ങളും ചാനലുകളും ശ്രമിച്ചത്- ടി പി രാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.