വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'4 വർഷമായി പൊരുതുന്നു, ഇങ്ങനെ ആരോടും ചെയ്യരുത്'; സിസ്റ്റർ ലൂസി കളപ്പുരയുടെ സമരം 8 ദിവസം പിന്നിട്ടു

Google Oneindia Malayalam News

വയനാട്: കാരക്കാമല കോൺവെന്‍റിലെ സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യഗ്രഹ സമരം തുടരുന്നു. കോൺവെന്‍റിലെ വിവേചനങ്ങൾക്കെതിരെയാണ് സിസ്റ്റർ ലൂസിയുടെ പ്രതിഷേധം. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരത്തിന് പരിഹാരമായില്ല.

മഠത്തിൽ നിന്ന് ഭക്ഷണം നൽകുന്നില്ലന്നും മുറിയുടെ വാതിലുകൾ തകർത്തെന്നുമാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതി. സമരം തുടങ്ങിയിട്ട് ഇന്ന് 8 ദിവസങ്ങൾ പിന്നിടുന്നു. മഠത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങളാണ് വിവേചനങ്ങൾക്ക് പിന്നിലെന്ന് ലൂസി പറയുന്നു.

Sister Lucy Kalappura

വെള്ളമുണ്ട പോലീസ് മഠത്തിലെത്തി മദർ സുപ്പീരിയറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സിസ്റ്ററുടെ ആവശ്യങ്ങൾ പരിഗണിക്കാനാവില്ല എന്നാണ് ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലന്ന് അവർ വ്യക്തമാക്കി. തന്റെ സമരം മദർ സുപ്പീരിയർ കണ്ടില്ലന്ന് നടിക്കുകയാണെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.

'മരണം കോടിയേരിയെ മഹാനാക്കും,കുഞ്ഞനന്തനെ മാടപ്രാവും, രവിചന്ദ്രൻ പറഞ്ഞത് സത്യമെന്ന് സന്ദീപ് വാര്യർ'മരണം കോടിയേരിയെ മഹാനാക്കും,കുഞ്ഞനന്തനെ മാടപ്രാവും, രവിചന്ദ്രൻ പറഞ്ഞത് സത്യമെന്ന് സന്ദീപ് വാര്യർ

നാലുവർഷമായി താൻ ഇതിന് വേണ്ടി പൊരുതുകയാണെന്നും ആരോടും വെറുപ്പോ വൈരാഗ്യമോ ഇല്ലന്നും ലൂസി കളപ്പുര പറഞ്ഞു.'ഞാൻ ഇപ്പോഴും പറയുകയാണ്. കൂട്ടത്തിൽ 40 വർഷം ജീവിച്ച ആളോട് എങ്ങനെയണ് പെരുമാറേണ്ടതെന്ന് ഒറ്റ ദിവസം കൊണ്ട് തീരുമാനമുണ്ടാക്കുകയല്ല വേണ്ടത്. നിർബന്ധമായും ഭക്ഷണം സഹിതമുള്ള എല്ലാ ആവശ്യങ്ങളും പരിഗണിക്കണം

ഒരു സന്ദർശകന് ഇവിടെ കയറാൻ പറ്റില്ല. എല്ലായിടത്തും ബോർഡ് വെച്ചിട്ടുണ്ട്. നീതി നിഷേധിക്കപ്പെട്ട കുഞ്ഞു സിസ്റ്റേഴ്സ് ഇവിടെയുണ്ടെങ്കിൽ അവരുടെയൊക്കെ പ്രാർത്ഥന കൊണ്ടായിരിക്കും ചിലപ്പോൾ എനിക്ക് ഇത്രയം ഊർജ്ജം കിട്ടുന്നത്. ഇങ്ങനെയൊന്നും ആരോടും ചെയ്യാൻ പാടില്ല.' സിസ്റ്റർ ലൂസി പറയുന്നു.

കോടതി വിധി അനുകൂലമായിട്ടും മഠം അധികൃതര്‍ തന്നെ ഉപദ്രവിക്കുകയാണെന്നും അധികൃതരും മറ്റ് കന്യാസ്ത്രീകളും തന്നോട് നാലു വര്‍ഷമായി സംസാരിക്കുന്നില്ലെന്നും സിസ്റ്റർ നേരത്തെ ആരോപിച്ചിരുന്നു. പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് തുടങ്ങിയ സൌകര്യങ്ങളിൽ നിന്നെല്ലാം തന്നെ വിലക്കിയിരിക്കുകയാണെന്നും സിസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസികമായി പീഠിപ്പിച്ച് മഠം അധികൃതർ തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞിരുന്നു.

രണ്ടാം തവണയാണ് മഠത്തിന് മുന്നിൽ ലൂസി കളപ്പുര സത്യാഗ്രഹം നടത്തുന്നത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അന്തിമ വിധി വരുന്നത് വരെ സിസ്റ്റർ ലൂസി കളപുരയ്ക്ക് മ‌‌ഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു.

 'മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ; പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടു കാര്യമില്ല': രവിചന്ദ്രന്‍ 'മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ; പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടു കാര്യമില്ല': രവിചന്ദ്രന്‍

Wayanad
English summary
Sister Lucy Kalappura protest have been continuing at Karakkamala Convent which started on september 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X