തുഷാറിനായി ഞായറാഴ്ച വയനാട്ടില്‍ സ്മൃതി ഇറാനിയെത്തുന്നു; ഗാന്ധിജംങ്ഷനിലെ പൊതുയോഗത്തില്‍
സുല്‍ത്താന്‍ബത്തേരി: ദേശീയനേതാക്കള്‍ കൂട്ടത്തോടെ ജില്ലയിലെത്തുമെന്ന് എന്‍ ഡി എ നേതൃത്വം പറഞ്ഞിരുന്നെങ്കിലും, പ്രമുഖ നേതാക്കളാരും വയനാട് ലോക്‌സഭാ നിയോജകമണ്ഡലത്തിലെത്തായതോടെ നിരാശരായ പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ ഒടുവില്‍ കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി വയനാട്ടിലെത്തുന്നു. ഞായറാഴ്ചയാണ് മണ്ഡലത്തിലെ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളിക്ക് പ്രചരണത്തിനായി സ്മൃതി ഇറാനിയെത്തുന്നത്.
രാവിലെ 9.30ന് ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്ന അവര്‍ 9.50ന് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ 10 മിനുറ്റ് സംസാരിക്കുമെന്നും, തുടര്‍ന്ന് ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കുമെന്നാണ് എന്‍ ഡി എ നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത്. സംസ്ഥാന ജില്ലാ നേതാക്കളും റോഡ് ഷോയില്‍ പങ്കെടുക്കും. വയനാട് ലോകസഭാ മണ്ഡലത്തില്‍ എന്‍ഡിഎ വ്യക്തമായ മേല്‍ക്കൈ നേടുമെന്നും അവര്‍ പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മണ്ഡലത്തില്‍ നടക്കുന്നത് സൗഹൃദ മത്സരമാണ്. ഇവിടെ പ്രശസ്തി എന്‍ ഡി എക്ക് മാത്രമാണ് ഭാരതം മാറ്റത്തിന്റെ പാതയിലാണ്. തുഷാറും ഭാര്യ ആശയും മാതാവ് പ്രീതിയും ഉള്‍പ്പെടെ പങ്കെടുത്ത നാലര ലക്ഷം പേരുടെ കുടുംബയോഗങ്ങള്‍ നടന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ മത്സരിക്കുന്ന ഗോത്ര സ്ഥാനാര്‍ത്ഥിയും തുഷാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതെല്ലാം ശുഭ സൂചനകളാണെന്ന് എന്‍ ഡി എ നേതാക്കള്‍ പറയുന്നു.
അതേസമയം, അമിത്ഷാ, ഹേമമാലിനി, ഗൗതം ഗംഭീര്‍ അടക്കമുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ പ്രചരണം നടത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രചരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ ആരെല്ലാം മണ്ഡലത്തിലെത്തുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി സുനില്‍ ദിയോദര്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ പര്യടനം നടത്തിയതൊഴിച്ചാല്‍ കാര്യമായ നേതാക്കളൊന്നും ഇതുവരെ ജില്ലയിലെത്തിയിട്ടില്ല. സ്മൃതി ഇറാനിയുടെ വരവോടെ പ്രചരണത്തില്‍ ആവേശം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നേതൃത്വം.












Click it and Unblock the Notifications