Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. സുരേഷ് കുമാറായും , ഡോ. സുരേഷ് കിരൺ ആയുമൊക്കെ എത്തി വിവാഹത്തട്ടിപ്പ്; പ്രതി പിടിയിൽ

തട്ടിപ്പുകാർ പലവേഷത്തിലാണ് എത്തുക. ഡോക്ടറായും എഞ്ചിനീയർ‍ ആയും അഭിഭാഷകനായും എന്നുവേണ്ട ആരു കേട്ടാൽ ആദരവ് തോന്നുന്ന പണി പറയും എന്നിട്ട് പരിചപ്പെടും പറ്റിക്കും. വിവാഹ കാര്യത്തിലാണ് ഇത് ഏറ്റവും കൂടുതൽ നടക്കുന്നത്. ഇപ്പോൾ ഡോക്ടറ്‍ ആണെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പോസീസ് പിടികൂടിയിരിക്കുകയാണ്.

ഡോക്ടർ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടുകയാണ് ഇയാളുടെ രീതി. സുൽത്താൻ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടിൽ സുരേഷ് (45) എന്നയാളാണ് പിടിയിലായത്. ഡോക്ടർ സുരേഷ് കുമാർ, ഡോക്ടർ സുരേഷ് കിരൺ, ഡോക്ടർ കിരൺ കുമാർ എന്നിങ്ങനെ പല പല പേരുകളിലാണ് ഇയാള‍് അറിയപ്പട്ടത്. ഇയാൾ തട്ടിപ്പ് നടത്തിയത്.;

Marriage3311111

വയനാട് സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരത്ത് ഒളിവിൽ താമസിച്ചുവരികയായിരുന്നു ഇയാൾ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 30,000 രൂപ, അഞ്ച് മൊബൈൽ ഫോണുകൾ, ഡോക്ടർ എംബ്ലം പതിച്ച വാഗണർ കാർ, രണ്ടര പവനോളം വരുന്ന സ്വർണ്ണ മാല, ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പ്, കോട്ട് എന്നിവയും

അപ്പോളോ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർ ആണ് എന്നാണ് ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്. ഹോസ്പിറ്റൽ തുടങ്ങാം എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സ്ത്രീകളിൽ നിന്നും ഇയാൾ പണം തട്ടിയത്. ഇയാളുടെ പേരിൽ കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസുകൾ നിലവിലുണ്ട്. സ്ത്രീ പീഡനക്കേസിൽ ബത്തേരി പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ചീറ്റിംഗ് കേസിലെ പിടികിട്ടാ പുള്ളിയുമാണ് ഇയാൾ.
കൽപ്പറ്റ എ എസ് പി തപോഷ് ബസുമധാരിയുടെ നേതൃത്വത്തിലുളള സംഘം സുരേഷിനെ പിടികൂടിയത്. ജില്ലക്ക് അകത്തും പുറത്തുമുളള നിരവധിയാളുകൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+