വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധികാരികളുടെ അനാസ്ഥ: വയനാട്ടിലെ ഏക ഹെലിപാഡ് നശിക്കുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലെ വയനാട്ടിലെ ഏക ഹെലിപ്പാഡ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു. പ്രധാനമന്ത്രി മുതല്‍ നിരവധി വി ഐ പികള്‍ വയനാട്ടിലിറങ്ങിയ ഹെലിപ്പാടായിരുന്നു ഇത്. ജില്ലയിലെത്താറുള്ള വി ഐ പികളെല്ലാം ഇറങ്ങിയിരുന്ന ഹെലിപാഡാണ് ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. ബത്തേരിയിലെ പ്രശസ്ത കോളജായ സെന്റ്‌മേരീസ് കോളജിനോട് അനുബന്ധിച്ചാണ് ഹെലിപ്പാട് സ്ഥിതി ചെയ്യുന്നത്.

<strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!</strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

നിലവില്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ കിടക്കുന്ന ഹെലിപാഡ് അറ്റകുറ്റപ്പണി നടത്താനും മറ്റും അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. വാസ്തവത്തില്‍ സംരക്ഷിതമേഖലയാക്കി മാറ്റിയിടേണ്ടതാണ് ഈ ഹെലിപ്പാട് സ്ഥിതി ചെയ്യുന്ന സ്ഥലം. എന്നാല്‍ യാതൊരു വിധ സംരക്ഷണവും ഏര്‍പ്പെടുത്താത്തത് മൂലം സാമൂഹ്യവിരുദ്ധരുടെ താവളമായി ഈ പ്രദേശം മാറി കഴിഞ്ഞു. ഹെലിപ്പാടിനോട് അനുബന്ധിച്ച് ഒരു സ്റ്റേജും ഉണ്ടായിരുന്നു. ഇതും അധികൃതരുടെ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുകയാണ്.

Helipad

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിലെത്തുന്ന വി ഐ പികള്‍ അതേ സ്റ്റേജില്‍ വെച്ച് തന്നെയായിരുന്നു പ്രസംഗവും മറ്റും നടത്തിയിരുന്നത്. പിന്നീട് ഇറങ്ങാന്‍ മാത്രമായി ഹെലിപാഡിനെ ഉപയോഗിച്ചു. ഇവിടെ നിന്നും കാറ് മാര്‍ഗം സ്വീകരണവേദികളിലേക്കും മറ്റും പോകുന്ന അവസ്ഥയായി. 34 വര്‍ഷം മുമ്പാണ് സുല്‍ത്താന്‍ബത്തേരിയിലെ കുപ്പാടിയില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നത്. ഹെലികോപ്റ്ററിനും മറ്റുമിറങ്ങാന്‍ വേറൊരു സ്ഥലമില്ലാതിരുന്ന വയനാട്ടില്‍ ഹെലിപാഡ് വന്നതോടെ നിരവധി വി ഐ പികള്‍ ജില്ലയിലെത്താന്‍ തുടങ്ങി.

ഏറ്റവുമൊടുവില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ മുങ്ങിയ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമെത്തിയ ഹെലികോപ്റ്റര്‍ ഇറങ്ങിയതും ഈ ഹെലിപാഡിലായിരുന്നു. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റും മറ്റും നടത്തുന്നത് ഈ പ്രദേശത്താണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് സ്‌കൂളുകള്‍ വാഹനപരിശീലനത്തിനായി ഈ സ്ഥലമാണ് ഉപയോഗിച്ചുവരുന്നത്. ഇതും ഹെലിപാഡിന്റെ തകര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.

രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായ ഇവിടെ മദ്യകുപ്പികളുടെയും, നിരോധിത പാന്‍മസാലകളുടെ കവറുകളുടെയും മറ്റും കൂമ്പാരമാണ്. റവന്യൂവകുപ്പിനാണ് യഥാര്‍ത്ഥത്തില്‍ ഹെലിപ്പാഡിന്റെ സംരക്ഷണച്ചുമതല. സംരക്ഷണഭിത്തി, സൂചനാബോര്‍ഡ് തുടങ്ങിയവ സ്ഥാപിച്ചുകൊണ്ട് അടിയന്തരമായി ജില്ലയിലെ ഏക ഹെലിപ്പാഡ് സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Wayanad
English summary
The only helipad in Wayanad is destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X