വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരുവുനായ്ക്കള്‍ കടിച്ചുകീറി, വാഹനം മറിഞ്ഞ് പരിക്ക്; ഈ ദമ്പതിമാര്‍ നരകയാതനയില്‍

Google Oneindia Malayalam News

കല്‍പ്പറ്റ: കേരളത്തിലാകെ ഇപ്പോള്‍ ഒറ്റ പ്രശ്‌നമേയുള്ളൂ. അത് തെരുവുനായയാണ്. തലങ്ങും വിലങ്ങും പാഞ്ഞെത്തി ആളുകളെ കടിച്ച് കീറുന്ന തെരുവുനായയുടെ ദൃശ്യങ്ങളാണ് എല്ലായിടത്ത് നിന്നും വരുന്നത്. എന്നാല്‍ നിരവധി പേര്‍ തെരുവുനായയെ കൊല്ലരുതെന്ന് പറഞ്ഞ് രംഗത്തുണ്ട്. എന്നാല്‍ ഇതിനൊരു രൂക്ഷ വശമുണ്ട്.

തെരുവു നായയുടെ കടിയേറ്റ പലരും ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ സമയമെടുക്കും. ഇത്തരത്തിലൊരു ദമ്പതിമാരാണ് വയനാട്ടിലുള്ളത്. തെരുവുനായ്ക്കളുടെ ശല്യം ജില്ലയില്‍ വര്‍ധിച്ച് വരികയാണ്. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികള്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണ്.

1

ഈ ദമ്പതിമാര്‍ തുടര്‍ ചികിത്സയ്ക്കായി അധികൃതരുടെ സഹായം തേടുകയാണ്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു ഇവര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. വീട്ടില്‍ നിന്ന് കാട്ടിക്കുളത്തേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി രണ്ടാം ഗേറ്റില്‍ വെച്ചാണ് തങ്കച്ചനെയും ഭാര്യ ഷേര്‍ളിയെയും തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്.

2023ല്‍ സര്‍വവും കത്തിനശിക്കും, പുതിയ മനുഷ്യവംശം വരും; നോസ്ട്രഡാമസ് പ്രവചിച്ചത് ഈ 6 കാര്യങ്ങള്‍2023ല്‍ സര്‍വവും കത്തിനശിക്കും, പുതിയ മനുഷ്യവംശം വരും; നോസ്ട്രഡാമസ് പ്രവചിച്ചത് ഈ 6 കാര്യങ്ങള്‍

നായ്ക്കള്‍ കടിച്ച് കീറിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് തങ്കച്ചന്റെ സ്‌കൂട്ടര്‍ മറിഞ്ഞു. ഇതില്‍ കാര്യമായി പരിക്കേറ്റിട്ടുണ്ട് ഇവര്‍ക്ക്. തങ്കച്ചന്റെ തുടയെല്ലും ഷേര്‍ളിയുടെ തോളെല്ലും പൊട്ടി. ഇവര്‍ പന്ത്രണ്ട് ദിവസത്തോളം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഈ ചിത്രത്തിലൊരു പൂച്ചയുണ്ട്, കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം; 11 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു പൂച്ചയുണ്ട്, കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം; 11 സെക്കന്‍ഡ് തരാം

തൊഴിലുറപ്പ് പണിയെടുത്താണ് ഇവര്‍ കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ അപകടം പറ്റിയതോടെ ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലുറപ്പ് ജോലിക്ക് പോലും പോകാന്‍ പറ്റാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കുടുംബത്തിന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. തങ്കച്ചന് വിദഗ്ധ ചികിത്സ ഇനിയും ആവശ്യമാണ്.

3 മക്കളുടെ കാഴ്ച്ച നഷ്ടമാകും; ദുരന്തത്തിന് മുമ്പ് മക്കളെ ലോകം ചുറ്റിക്കാണിക്കാനിറങ്ങി മാതാപിതാക്കള്‍3 മക്കളുടെ കാഴ്ച്ച നഷ്ടമാകും; ദുരന്തത്തിന് മുമ്പ് മക്കളെ ലോകം ചുറ്റിക്കാണിക്കാനിറങ്ങി മാതാപിതാക്കള്‍

കഴിഞ്ഞ ദിവസം ഷേര്‍ളി മെഡിക്കല്‍ കോളേജില്‍ പോയി ഡോക്ടറെ കണ്ടിരുന്നു. അടുത്ത ദിവസം തന്നെ തങ്കച്ചനെയും കൊണ്ട് ആശുപത്രിയില്‍ പോവേണ്ടതുണ്ട്. അധികൃതര്‍ വണ്ടിക്കൂലി പോലും നല്‍കിയിട്ടില്ല. അന്ന് തെരുവ് നായ്ക്കളെ ഓടിച്ചത് നാട്ടുകാരാണെന്നും തങ്കച്ചന്‍ പറഞ്ഞു. തെരുവുനായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

Wayanad
English summary
these couples needs expert treatment after stray dogs attack them but dont have money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X