വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുണ്ടക്കൊല്ലിയില്‍ കടുവ, ഗൂഡല്ലൂരില്‍ വീട് തകര്‍ത്ത് ആന, വയനാട്ടില്‍ ജനരോഷം

Google Oneindia Malayalam News

ബത്തേരി: വയനാട്ടില്‍ പലയിടത്തായി വന്യജീവികളുടെ ശല്യം രൂക്ഷമാകുകുന്നു. മുണ്ടക്കൊല്ലിയില്‍ കടുവാ ഭീഷണിയാണ്. മൂരിക്കിടാവിനെ കൊന്ന് ഭക്ഷിച്ചിരിക്കുകയാണ് കടുവ. ഇത് കാടിറങ്ങിയെന്നാണ് സൂചന. ഒരാഴ്ച്ചയ്ക്കിടെ കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കളാണ് കൊല്ലപ്പെട്ടത്. നാട്ടുകാരാകെ രോഷത്തിലാണ്.

ഇവരെ ശാന്തരാക്കിയിട്ടുണ്ടെങ്കിലും പ്രശ്‌നം സങ്കീര്‍ണമാണ്. അതേസമയം ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നിരിക്കുകയാണ്. ആനയെ പേടിച്ച് വീട്ടില്‍ ഇരുന്നാലും രക്ഷയില്ലെന്ന അവസ്ഥയാണ്. വീട് തകര്‍ന്നതോടെ ദമ്പതിമാരും ദുരിതത്തിലാണ്. ഇതിനും അവസാനം കാണണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

1

അതേസമയം ഗൂഡല്ലൂരില്‍ കാട്ടാന വീട് തകര്‍ത്തിനെ തുടര്‍ന്ന് ഗൃഹനാഥനും കുടുംബവും അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് കാട്ടാന എത്തിയത്. ആന വീട് പൊളിക്കുന്ന ശബ്ദം കേട്ട ഇവര്‍ പിറക് വശത്തെ വാതില്‍ വഴി അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീട് ഭാഗികമായിട്ടാണ് തകര്‍ന്നത് ഈ പ്രദേശത്ത് കാട്ടാനയുടെ രൂക്ഷമായ ശല്യമാണ് ഉള്ളത്.

ജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാംജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാം

മുണ്ടക്കൊല്ലയില്‍ ജനരോഷം ശക്തമാാണ്. പശുവിന്റെ ജഡവുമായി ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. ഒടുവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. രണ്ട് കൂടുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കുമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

വീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെവീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെ

വെറ്ററിനറി ഡോക്ടറെത്തി പശുവിനെ പരിശോധിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം വേഗത്തില്‍ തന്നെ നല്‍കാമെന്ന ഉറപ്പും നല്‍കി. 50 മീറ്ററോളം കടുവ പശുവിനെ കടുവ വലിച്ചിഴച്ച് കൊണ്ടുപോയി.

വീട്ടുകാര്‍ നോക്കിയപ്പോള്‍ പശുവിനെ തൊഴുത്തില്‍ കണ്ടിരുന്നില്ല. രാത്രി തിരച്ചില്‍ നടത്തിയപ്പോഴാണ് ജഡം കണ്ടെത്തിയത്. നേരത്തെ കടുവ പശുവിനെ കൊന്നപ്പോള്‍ തൊഴുത്തിന് സമീപനം തന്നെയായിരുന്നു ജഡം. ഇരതേടാന്‍ ശേഷിയില്ലാത്ത കടുവയാകാം തൊഴുത്തില്‍ നിന്ന് പശുക്കളെ പിടികൂടുന്നതെന്ന് കരുതുന്നു. അതേസമയം കടുവയുടെ ആക്രമണം ജനങ്ങള്‍ക്ക് നേരെയുണ്ടാകുമോ എന്ന ഭയം ഇവിടെയുള്ളവര്‍ക്കുണ്ട്.

വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍

Wayanad
English summary
tiger and elephant attack different parts of wayanad, locals are protesting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X