Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കടുവ ഭീതി മാറുന്നില്ല, വീണ്ടും ആക്രമണം, മേയാന്‍ വിട്ട പശുവിനെ കൊന്നു

കല്‍പ്പറ്റ: വയനാട്ടില്‍ നരഭോജി കടുവയെ പിടിച്ചതിന് പിന്നാലെ വീണ്ടും കടുവ ആക്രമണം. സുല്‍ത്താന്‍ ബത്തേരിയില്‍ രാജു എന്നയാളുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. നരഭോജി കടുവ പിടിയിലായ വാകേരിയോട് അടുത്തുള്ള പ്രദേശത്താണ് കടുവയുടെ ആക്രമണം വീണ്ടുമുണ്ടായത്. അതേസമയം നാട്ടുകാര്‍ ഇതോടെ ഭീതിയിലാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാല് വയസ്സ് പ്രായമുള്ള പശുവിനെ കടുവ ആക്രമിച്ച് കൊന്നത്.

മേയാന്‍ വിട്ടതായിരുന്നു ഈ പശുവിനെ. എന്നാല്‍ വെള്ളം കൊടുക്കാന്‍ രാജു ചെന്നപ്പോഴാണ് സംഭവം അറിഞ്ഞത്. രാജുവിന്റെ ബന്ധുവാണ് കടുവ പശുവിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടത്. ഇക്കാര്യം ഇയാള്‍ വനപാലകരെ അറിയിക്കുകയായിരുന്നു. വനംവകപ്പ് ഉദ്യോഗസ്ഥര്‍ ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയിരുന്നു.

tiger-wayanad

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്ത് രണ്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ ഉടന്‍ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്അതേസമയം നരഭോജി കടുവയെ പിടിച്ചിട്ടും നാട്ടുകാരുടെ രോഷം തീര്‍ന്നിട്ടില്ല. വനംവകുപ്പിനെതിരെ കുടല്ലൂരില്‍ വന്‍ ജനകീയ പ്രതിഷേധമാണ് ഉയര്‍ന്നത്.

കൂട്ടിലടച്ച കടുവയുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ജനക്കൂട്ടം തടഞ്ഞുവെച്ചു. അതിന് ശേഷമാണ് ഇവിടെ നിന്ന് ഇവര്‍ക്ക് പോവാനായത്. കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ റആവശ്യം. ഇതിന് സാധിച്ചില്ലെങ്കില്‍ പ്രതിഷേധം ഇനിയും കടുപ്പിക്കുമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

കാരണം കഴിഞ്ഞ പത്ത് ദിവസത്തോളം അത്രയ്ക്കും ഭയത്തിലൂടെയാണ് നാട്ടുകാര്‍ കടന്നുപോയത്. ജില്ലയില്‍ പലയിടത്തും ഇത്രയും ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. അത് മാത്രമല്ല, കുറഞ്ഞത് മൂന്ന് കടുവകളെങ്കില്‍ ജില്ലയില്‍ ഇപ്പോഴും ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുന്നുണ്ട്. മേപ്പാടി, ചുളിക്ക, വട്ടപ്പാറ, തൊവരിമല മൂലങ്കാവ് എന്നിവിടങ്ങളിലെല്ലാം കടുവഭീതി തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+