ഭീതിയുടെ മുള് മുനയില്‍ നിര്‍ത്തി കടുവ; കെണിവെച്ചിട്ടും രക്ഷയില്ല, എല്ലാവരെയും മറികടന്ന് വിലസുന്നു
വയനാട്: വയനാട് കുറുക്കന് മൂലയിലെ നാട്ടുകാരുടേയും മറ്റും ഉറക്കം കെടുത്തി കടുവയുടെ പരാക്രമണം തുടരുന്നു. കടുവയെ പിടികൂടാനുള്ള തീവ്ര ശ്രമം നാട്ടുകാരും വനംവകുപ്പധികൃതരും ആരംഭിച്ചുവെങ്കിലും എല്ലാവരെയും വെട്ടിച്ച്കൊണ്ട് കടുവ നാട്ടില്‍ തന്നെ വിലസുകയാണ്. ഒടുവില്‍ രണ്ട് കുങ്കിയാനകളേയും കൊണ്ടുവന്നിട്ടും പിടിതരാതെ നടക്കുകയാണ് കടുവ.
തീവ്രവാദ പരാമര്‍ശത്തിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി; ആരോപണവുമായി മുഹമ്മദ് ഷിയാസ്
ഒടുവില്‍ നാട്ടുകാര്‍ ഗത്യന്തരമില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇന്നലെ രാത്രി പയ്യമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കാല്പാടുകള് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്നലെ രാത്രി കടുവ ഇറങ്ങിയപ്പോള്‍ വേണ്ടരീതിയില്‍ തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കും വനപാലകര്‍ക്കും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധവുമുണ്ടായി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. എന്നാല്‍ രാത്രിയില്‍ തിരച്ചില്‍ നടത്തുന്നതും മയക്കുവെടി വെക്കുന്നതും അപകടകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇന്നലെയും നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയേറ്റശ്രമം നടത്തിയിരുന്നു. കടുവയെ പിടിക്കാന്‍ വിദഗ്ധ സമിതി വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്.
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ ലീഗ്: പാർലമെന്റില്‍ നോട്ടീസ് നല്കി

അതേസമയം ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 180 വനംവകുപ്പ് ജീവനക്കാരും 30 പോലീസുകാരും അടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കാടിനകത്ത് ഇറങ്ങിയും തിരച്ചില്‍ നടത്തുമെന്നാണ് അറിയുന്നത്. കുങ്കിയാനകളെ തോട്ടം മേഖലയില്‍ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറുക്കന് മൂലയില്‍ സ്ഥിരം സാനിധ്യമറിയിച്ച കടുവ. ഇവിടെ അധികൃതര്‍ തിരച്ചില്‍ തുടങ്ങിയതോടെ വഴിമാറ്റി നിലവില്‍ പയ്യമ്പിള്ളിയിലാണ് ഇറങ്ങുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് കുറുക്കന്മൂലവിട്ട് മൂന്നുകിലോമീറ്റര്‍ അകലെ പയ്യമ്പള്ളി പുതിയിടത്ത് കടുവയെ കണ്ടത്തിയത്. മൂരിക്കിടാവിനെയും ആടിനെയും കൊല്ലുകയും ചെയ്തു. റിട്ട. അധ്യാപകന് വടക്കുംപാറ വി.ജെ. ജോണിന്റെ മൂരിക്കിടാവിനെയും പരുന്താനിയില്‍ ലൂസി ടോമിയുടെ ആടിനെയുമാണ് കടുവ അക്രമിച്ചത്.

ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് വടക്കുംപാറ ജോണിന്റെ മൂരിക്കിടാവിനെ കടുവ അക്രമിച്ചത്. പറമ്പിലൂടെ വലിച്ചുകൊണ്ടുപോയ കിടാവിനെ കടുവ വഴിയില്‍ ഉപേക്ഷിച്ചു. തൊഴുത്തിന് സമീപത്തുണ്ടായ മത്തന്‍വള്ളികള്‍ക്കിടയിലൂടെയാണ് കടുവ മൂരിക്കിടാവിനെ കൊണ്ടുപോയതെന്നാണ് ഇവര്‍ പറയുന്നത്. ഇതിന്റെ പാടുകളുമുണ്ട്. തുടര്‍ന്ന്, ലൂസിയുടെ ആടിനെ കൊണ്ടുപോയി. രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൂരിക്കിടാവിന്റെ ജഡം കണ്ടെത്തിയത്.പ്രദേശത്ത് വയലിനോടുചേര്‍ന്ന് ആടിനെ തിന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ 19 ദിവസത്തിനിടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 18 ആയി. ആട്, പശുക്കിടാവ്, മൂരിക്കിടാവ്, പട്ടി തുടങ്ങിയവയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ആടുകളെയാണ് കടുവ തിന്നത്. മറ്റുള്ളവയെ കൊന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
'ഈ സംരഭകരെയല്ലേ കോര്‍പ്പറേറ്റുകളെന്ന് വിളിക്കുന്നത്'; മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴില്‍ പരിഹാസം

അഞ്ച്കൂടുകളാണ് കടുവയ്ക്കായി കെണെവെച്ചിരിക്കുന്നത്. എന്നിട്ടും ഒന്നില്‍ പോലും കടുവ കുടുങ്ങിയില്ല. പ്രദേശത്തുനിന്ന് കിട്ടിയ കാല്‍പ്പാടിന്റെ അടിസ്ഥാനത്തിലാണ് കടുവയിറങ്ങിയതായി സ്ഥിരീകരിച്ചത്. കടുവയെ പിടികൂടാനായി വെച്ച കൂടിനടുത്ത് വരെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടും കടുവയെ ആകര്‍ഷിക്കാനായി കൂട്ടില്‍ ആടിനെ കെട്ടിയിരുന്നെങ്കിലും കെണിയിലൊന്നും കടുവ വീണില്ല.കൊമ്പനാനകളെയുംകൂട്ടി വനംവകുപ്പ് രാത്രി മുഴുവന്‍ കാവല്‍ നിന്നിട്ടും അതെല്ലാം മറികടന്നാണ് കടുവ കുറുക്കന്‍മൂലയിലെത്തിയത്. അതേസമയം കടുവ വയനാട്ടിലെ കാടുകളിലെ ലിസ്റ്റില്പെട്ടതല്ലെന്ന് ഇന്നലെ അധികൃതര്‍ പറഞ്ഞിരുന്നു.

സമീപത്തുള്ള മുതുമല, ബന്ദിപ്പുര്‍ കടുവാ സങ്കേതങ്ങളില്‍നിന്ന് കടുവ വയനാട്ടിലെ കാടുകളിലെത്തിയതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായി കടുവയുടെ ചിത്രങ്ങള്‍ മുതുമല, ബന്ദിപ്പുര്‍ കടുവാസങ്കേതത്തിലേക്ക് അയച്ചു നല്‍കിയിട്ടുമുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂലയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച ഇരുപതിലധികം ക്യാമറകളില്‍നിന്ന് മൂന്നുചിത്രങ്ങളാണ് ഇതുവരെ കണ്ടെത്തിയത് ചിത്രത്തില്‍നിന്ന് കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കുകാരണം കാട്ടില്‍ ഇരതേടാനാവാത്തതിനാലാണ് കടുവ പതിവായി ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്