വയനാട്ടില്‍ കടുവ ഭീഷണി തുടരുന്നു; പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെന്ന് നാട്ടുകാര്‍
വയനാട്: കടുവാ ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇത് ചെറിയ തോതില്‍ സംഘര്‍ഷത്തിനുമിടയാക്കി. വളര്‍ത്തു മൃഗങ്ങളെ ഉള്‍പ്പെടെ അക്രമിച്ച് കടുവ ഇവിടെ ദിവസങ്ങളായി ഭീഷണിയുയര്‍ത്തുകയാണ്. പുതിയേടത്ത് നാട്ടുകാര്‍ ചേര്‍ന്ന യോഗത്തില്‍ കടുവയെ പിടികൂടാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയായിരുന്നു. കടുവയെ പിടികൂടാന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അതേസമയം, കുറുക്കന്മൂലയിയിലെ കടുവ പ്രശ്നത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ നേത്ൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേരുന്നുണ്ട്.
യുപി തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി; ഒബിസി പുനക്രമീകരണ നിര്‍ദ്ദേശം കേന്ദ്രം മാറ്റിവച്ചു
ഇന്ന് രാവിലെ പയ്യമ്പള്ളിയില്‍ കടുവ വളര്‍ത്തു മൃഗത്തെ കൊന്നിരുന്നു. ജനവാസ കേന്ദ്രമായ പയ്യമ്പള്ളി വടക്കുംപാടം ജോണ്‍സണ്‍ മാഷിന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവയെ പിടികൂടാനുള്ള തീവ്ര ശ്രമം തുടര്‍്‌ന് കൊണ്ടിരിക്കുകയാണ്. കുങ്കിയാനകളെ ഉപയോഗിച്ചുള്ള തിരച്ചിലുകളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചക്കിടെ 17 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. പാല്‍ പാത്രം എന്നിവയുടെ വിതരണത്തിനും കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനും പൊലീസ് ഇവിടെ സംരക്ഷണം ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
ബുധാനഴ്ച പുലര്‍ച്ചെ കുറുക്കന്‍മൂലയില്‍ ഒരു ആടിനെ കടുവ വകവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സമീപ പ്രദേശത്തേക്ക് കടുവ മാറി സാന്നിധ്യം അറിയിച്ചതും പശുവിനെ കൊല്ലുന്ന സ്ഥിതിയിലെത്തിയതും. ജനവാസ മേഖലയിലാണ് ഇന്ന് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം കടുവയുടെ കാല്‍പാടുകളും കണ്ടെത്തിയിരുന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് കാത്തിരിക്കുമ്പോഴും കൂട്ടില്‍ കയറാതെ അലഞ്ഞ് നടക്കുകയാണ് കടുവ.
വികസനത്തിൽ പിണറായിയെ പുകഴ്ത്തി ശശി തരൂർ, 'വികസനത്തിനുളള തടസ്സങ്ങൾ നീക്കാൻ പിണറായി ശ്രമിക്കുന്നു'
ഇതോട ഈ കടുവ നേരത്തെ കെണിയിലകപ്പെട്ട കടുവയാണെന്ന രീതിയിലുള്ള അഭ്യൂഹവും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നും പിടികൂടി കേരള അതിര്‍ത്തിയില്‍ കൊണ്ട് വന്നു വിട്ടതാണ് കടുവയെന്ന ആക്ഷേപമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം, പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. കഴുത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ നിലവിലുള്ളത്. കടുവക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍ ചിത്രം കടുവയുടെ ചിത്രം പതിഞ്ഞത്. കടുവയെ തിരയാന്‍ കഴിഞ്ഞ ദിവസം കുങ്കിയാനകളെയും എത്തിച്ചിരുന്നു.
ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍
മുത്തങ്ങ വന്യ ജീവി സങ്കേതത്തില്‍ നിന്നുമാണ് 2 കുങ്കിയാനകളെ എത്തിച്ചിരുന്നത്. ഇന്നലെ വീണ്ടും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിലുകള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും കടുവയെ കമ്‌ടെത്താനായിട്ടില്ല. കുങ്കിയാനയുടെ സാന്നിധ്യമുള്ള പ്രദേശത്ത് നിന്നും മാറിയാണ് ഇപ്പോള്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്.
ഒമൈക്രോണ്‍ നിരീക്ഷണത്തില്‍ പാളിച്ച; കോംഗോയില്‍ നിന്ന് എത്തിയ രോഗിയുടെ സമ്പര്‍ക്ക പട്ടിക വിപുലം
കുറുക്കന്മൂലയില്‍ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കില്‍പ്പെട്ടതല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താന്‍ ചിത്രങ്ങള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണെന്നാണ് പറയുന്നത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്‌കരമാണെന്നാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം. കുറുക്കന്‍മൂല പാല്‍വെളിച്ചം വനമേഖലയില്‍ വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ദേഹത്ത് മാരക മുറിവുകളേറ്റതാണ് കടുവ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പില്‍ വയനാട്ടില്‍ 154 കടുവകളാണ് നിലവിലുള്ളത്. ഈ പട്ടികയില്‍ കുറുക്കന്‍മൂലയില്‍ പരിഭ്രാന്തി പരത്തുന്ന കടുവ ഉള്‍പ്പെട്ടിട്ടില്ല. കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് നാളെ അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി കെ വിനോദ് കുമാര്‍ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് കൊണ്ടുവന്ന 2 കുങ്കിയാനകളും കടുവയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നുണ്ട്.