• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബത്തേരി നഗരസഭ: ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നുറപ്പിച്ച് ടി എല്‍ സാബു, കേരളാ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്, യുഡിഎഫ് പ്രചരണത്തിനൊപ്പം ചേരാനാവാതെ നേതൃത്വം!

  • By Desk

സുല്‍ത്താന്‍ബത്തേരി: ബത്തേരി നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കില്ലന്ന് ടി എല്‍ സാബു അറിയിച്ചതോടെ കേരളാ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്. സാബുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്കാണ് കേരളാ കോണ്‍ഗ്രസ് നീങ്ങുന്നത്. കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള നടപടിയും സ്വീകരിക്കും. വയനാട്ടില്‍ രാഹുല്‍ഗാന്ധി യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം സാബുവിനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടത്.

റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിവിട്ടു; ഫോണില്‍ വിളിച്ച് സുഖവിവരം തിരക്കി പ്രിയങ്ക, അപകടം മനപൂര്‍വമെന്ന വ്യാജപ്രചരണം തള്ളി സോഷ്യല്‍മീഡിയ!

എന്നാല്‍ ഈ ആവശ്യം സാബു തള്ളുകയായിരുന്നു. ഇന്നലെ സുല്‍ത്താന്‍ബത്തേരിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച സാബു നിലപാട് വ്യക്തമാക്കുകയും ചെയ്തു. യു.ഡി.എഫിന്റെ വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങി കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നും ചരിത്രപരമായ വിഡ്ഡിത്തത്തിന് താന്‍ തയ്യാറല്ലെന്നുമായിരുന്നു സാബുവിന്റെ പ്രതികരണം.

TL Sabu

നഗരസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഇടതുപക്ഷത്തൊടൊപ്പം തന്നെ നില്‍ക്കും. 2015ല്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിന് ശേഷമുള്ള ധാരണയനുസരിച്ച് 5 വര്‍ഷം സി.പി.എം നെ പിന്തുണച്ചു കൊള്ളാമെന്ന ധാരണാ പത്രം കേരള കോണ്‍ഗ്രസ്എം നേതാക്കന്‍മാരും, താനും ചേര്‍ന്ന് ഒപ്പിട്ടിട്ടുള്ളതാണ്. അത് ലംഘിക്കാന്‍ താന്‍ തയ്യാറല്ലെന്നും സാബു പറയുന്നു. സാബു നിലപാട് വ്യക്തമാക്കിയതോടെ വീണ്ടും കേരളാകോണ്‍ഗ്രസ് ജില്ലാനേതൃത്വം ത്രിശങ്കുവിലായിരിക്കുകയാണ്.

രാഹുല്‍ഗാന്ധി ജില്ലയിലെത്തിയപ്പോള്‍ ജില്ലാപ്രസിഡന്റിനോട് യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ജോസ് കെ മാണിയും രാഹുലിന്റെ സന്ദര്‍ശനദിവസം ജില്ലയിലെത്തിയിരുന്നു. രാഷ്ട്രീയമായി എല്ലാവിധത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടും സാബു വഴങ്ങാത്ത സാഹചര്യത്തില്‍ യു ഡി എഫിനൊപ്പം രാഹുലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണ് കേരളാ കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വം.

ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വയനാട്ടില്‍ നിന്നും മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനായി ഒപ്പം നില്‍ക്കാനാവാത്ത ഗതികേടിലാണ് കേരളാകോണ്‍ഗ്രസ് എം നേതൃത്വം. സാബുവിന്റെ നിലപാടിന്റെ പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്. സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു. എന്നാല്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു സാബുവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ പോലും താന്‍ രാജി വെക്കണ്ട എന്നാണ് തീരുമാനിച്ചതെന്നാണ് സാബു വെള്ളിയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ നിന്ന് സി.പി.എം നല്‍കിയ പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ ലോക സഭ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാഴിക്കാടന് വോട്ട് ചെയ്യില്ലെന്ന കോണ്‍ഗ്രസ് -ലീഗ് ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ മിണ്ടാതിരുന്ന സംസ്ഥാന നേതൃത്വം തന്നോട് ഇപ്പോള്‍ രാജി ആവശ്യ പ്പെടുന്നതെന്നാണ് സാബു കുറ്റപ്പെടുത്തുന്നത്. ലീഗ് - കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദഫലമായിട്ടുള്ള രാജി ആവശ്യത്തില്‍ നിന്ന് കേരളാ കോണ്‍സ് സംസ്ഥാന- ജില്ലാ നേതൃത്വം പിന്‍മാറണമെന്നും ,എല്‍.ഡി.എഫിന്റെ ഭരണ സമിതിയെ അട്ടിമറിക്കാന്‍ താന്‍ കൂട്ടുനില്‍ ക്കില്ലെന്നും ടി.എല്‍ സാബു പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad

English summary
TL Sabu confirms that he will not resign from the chairman in Bathery municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X