• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൽപ്പറ്റയിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണം: കൊലപാതകമെന്ന് ബന്ധുക്കള്‍, അന്വേഷണം പ്രഹസനമെന്ന് ആരോപണം, പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷന്‍കമ്മിറ്റി

  • By Desk

കല്‍പ്പറ്റ: കല്‍പ്പറ്റ എസ്.കെ.എം.ജെ. യു.പി. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കല്‍പ്പറ്റ ചുഴലി സൂര്യമ്പത്ത് കോളനിയിലെ കെ വി ഷിജു(19)വിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കളും ആക്ഷന്‍കമ്മിറ്റിയും. കഴിഞ്ഞ ഡിസംബര്‍ 31നാണ് ഷിജുവിനെ കല്‍പ്പറ്റ എസ് കെ എം ജെ യു പി സ്‌കൂള്‍ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ക്രിസ്തുമസ് അവധിക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഷിജു പിന്നീട് തിരിച്ചു വന്നില്ല.

ഇന്ത്യയില്‍ നഷ്ടമായ തൊഴിലിന്‍റെ 90 ശതമാനവും ബാധിച്ചത് സ്ത്രീകളെ, തൊഴില്‍ തരുന്ന പാര്‍ട്ടിക്ക് വോട്ടെന്ന് സ്ത്രീകള്‍

സുഹൃത്തിന്റെ വീട്ടിലെത്തി എന്നു പറഞ്ഞ് വിളിച്ചിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കല്പറ്റ എസ്‌കെഎംജെ യുപി സ്‌കൂളിലെ കഞ്ഞിപ്പുരയുടെ ഭാഗത്ത് നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്ക മുണ്ടായിരുന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.

Press meet

ഷിജുവിനെ ആരോ കൊലപ്പെടുത്തിയതാവാമെന്നതാണ് ബന്ധുക്കളുടെ സംശയം. മേപ്പാടി പ്രീമെട്രിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു കെ.വി. ഷിജു. പഠനത്തില്‍ മിടുക്കനായിരുന്ന ഷിജുവിന് മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം സ്‌കൂള്‍ ഹോസ്റ്റലില്‍ മുന്‍ വാര്‍ഡന്റെ പ്രകൃതി വിരുദ്ധ പീഠനത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം ഭീഷണി പ്പെടുത്തിയിരുന്നുവെന്നും ചില കൂട്ടുകാരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഷിജുവിന് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുള്ളതായും പറയുന്നു. ഇതെല്ലാം മനസിലാക്കി ഷിജുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യക്ഷമമായ അന്വേഷണമുണ്ടായിട്ടില്ലന്നും ബന്ധുകള്‍ ആരോ പിക്കുന്നു. ഈ സാഹചര്യത്തിലാണ്പ്രദേശവാസികള്‍ മരണത്തിന്റെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി രൂപികരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

സംഭവ ശേഷം രാത്രി കാലങ്ങളില്‍ തങ്ങളുടെ കോളനിയില്‍ രാത്രിയില്‍ ചില വാഹനങ്ങള്‍ എത്താറുണ്ടന്നും വളര്‍ത്തുനായ്ക്കളില്‍ രണ്ടെണ്ണത്തിനെ കൊല്ലുകയും ഒന്നിന്റെ കാല്‍ വെട്ടുകയും ചെയ്തിട്ടുണ്ടന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മരണത്തില്‍ സമഗ്ര അന്വോഷണമുണ്ടായില്ലങ്കില്‍ കലക്ട്രേറ്റ് ഉപരോധവും പോലിസ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപ രിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ആക്ഷന്‍കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ആര്‍. സീത, കെ.വി. ഷിബീഷ്, കെ.വി.ബിജു, ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ കെ.ശശി ,കണ്‍വീനര്‍ എം. സനീഷ്, എം. പാര്‍വ്വതി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Wayanad

English summary
tribal student's murder case in Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X