വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്‌ ജില്ലയില്‍ 124 മാവോയിസ്‌റ്റ്‌ ഭീഷണിയുള്ള പോളിങ്‌ ബൂത്തുകള്‍

Google Oneindia Malayalam News

കല്‍പ്പറ്റ:948 പോളിംഗ് ബൂത്തുകളാണ് ജില്ലയില്‍ ക്രമീകരിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 576 പ്രധാന പോളിംഗ് സ്‌റ്റേഷനുകളും 372 ഓക്‌സിലറി ബൂത്തുകളുമാണ് ഉണ്ടാകുക. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള 50 സ്റ്റേഷനുകൡ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. അഞ്ച് ബൂത്തുകളുള്ള 22 ഉം ആറ് ബൂത്തുകളുള്ള 23 ഉം 7 ബൂത്തുകളുള്ള 2 ഉം 8 ബൂത്തുകളുള്ള 8 ഉം പോളിങ് സ്‌റ്റേഷനുകളുണ്ടാകും.

ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 124 ഉം പ്രശ്‌ന സാധ്യതയുള്ള 31 ഉം ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സി.എ.പി.എഫും ആന്റി നക്‌സല്‍ ഫോഴ്‌സും സുരക്ഷയ്ക്ക് ഉണ്ടാകും. രണ്ട് കമ്പനി കേന്ദ്ര സേന ഒരാഴ്ചയ്ക്കം എത്തും. തെരഞ്ഞെടുപ്പ് അടുത്ത കൂടുതല്‍ കമ്പനികള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

polling booth

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന- അന്തര്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. അനധികൃതമായി പണം, സ്വര്‍ണം, മദ്യം, മയക്കുമരുന്ന് കടത്തുകള്‍ നിരീക്ഷിക്കും. എട്ട് അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും മൂന്ന് ജില്ലാ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുപരിപാടികള്‍, റാലികള്‍, മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം എന്നിവയ്ക്ക് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പൊതുപരിപാടിക്ക് പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വാഹന പ്രചാരണ ജാഥയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ല. രണ്ട് വാഹന ജാഥകള്‍ തമ്മില്‍ അര മണിക്കൂര്‍ ഇടവേള വേണം.

Wayanad
English summary
wayanad district have 124 Maoist threaten poling booths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X