വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാനയെ ഭയന്ന് മുള്ളന്‍കൊല്ലി.... വനംവകുപ്പ് തിരിഞ്ഞ് നോക്കുന്നില്ല, തോല്‍പ്പെട്ടിയില്‍ ചെയ്തത്!!

Google Oneindia Malayalam News

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയിലെയും പുല്‍പ്പള്ളിയിലെയും വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം കടുക്കുന്നു. ഇവിടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കാപ്പിക്കുന്ന്, മരക്കടവ്, വണ്ടിക്കടവ് തുടങ്ങിയ ഭാഗങ്ങളില്‍ കാട്ടാനയിറങ്ങി കൃഷി ശിപ്പിക്കാത്ത ദിവസങ്ങളില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് കൃഷിപ്പണികളും മറ്റും നടക്കാതെ വരുമാനം നിലച്ച കര്‍ഷകന് ഇരട്ടി പ്രഹരമാകുകയാണ് വന്യമൃഗ ശല്യം.

1

കാപ്പിക്കുന്ന് ഭാഗത്ത് ഇപ്പോള്‍ നേരം ഇരുട്ടിയാല്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് ഭയമാണ്. കാട്ടാനയുടെ മുമ്പില്‍പ്പെടുമെന്ന ഭീതിയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും ഇവിടെ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. താല്‍ക്കാലിക വാച്ചര്‍മാരെ വനംവകുപ്പ് പിരിച്ച് വിട്ടതാണ് ആനശല്യം രൂക്ഷമാകാന്‍ കാരണം. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ആനയെ കൂടാതെ കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യം രൂക്ഷമായിരിക്കുകയാണ്. നാട്ടിലിറങ്ങുന്ന ആനയെ ബഹളം വെച്ച് ഓടിച്ചാലും അല്‍പസമയത്തിനകം ഇത് തിരിച്ചെത്തും.

അതേസമയം ആനയിറങ്ങുന്നത് പതിവായ തോല്‍പ്പെട്ടിയില്‍ റോഡരികിലെ കാട് വനംവകുപ്പ് വെട്ടിത്തെളിച്ചു. തോല്‍പ്പെട്ടി മുതല്‍ കര്‍ണാടക അതിര്‍ത്തിവരെയുള്ള ഒന്നര കിലോമീറ്റര്‍ കാടാണ് വെട്ടിത്തെളിക്കുന്നത്. ആനയിറങ്ങുന്നത് തടയാനായി പ്രദേശത്ത് ട്രഞ്ച് ഉണ്ടെങ്കിലും പ്രയോജനമില്ല. വര്‍ഷങ്ങള്‍ പഴക്കമള്ള ട്രഞ്ച് പലയിടങ്ങളിലും ഇടിഞ്ഞ് ആനയ്ക്ക് കടന്നുവരാന്‍ പറ്റുന്ന തരത്തിലായിട്ടുണ്ട്. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ നിന്ന് മൂന്ന് ആനകളാണ് സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിലെത്തി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്.

തോല്‍പ്പെട്ടി, അരണപ്പാറ, പള്ളിമുക്ക്, ചേകാടി, വാകേരി, കോട്ടമൂല തുടങ്ങിയ ഇടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായത്. നേരത്തെ കാട്ടാന വീടുകള്‍ക്കടക്കം കേടുപാട് ഉണ്ടാക്കിയിരുന്നു. വഴി കാടുമൂടിയതിനാല്‍ രാത്രിയില്‍ ആന വരുന്നത് വാച്ചര്‍മാര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാനാവാതെ വരുന്നുണ്ട്. ഫെന്‍സിംഗ് തകര്‍ത്തും ആനകള്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാട് വെട്ടിത്തെളിക്കാന്‍ തീരുമാനിച്ചത്. വനംവകുപ്പിനൊപ്പം നാട്ടുകാരും കാട് വെട്ടിത്തെളിക്കാനുണ്ടായിരുന്നു. കൂടുതല്‍ വാച്ചര്‍മാരെ വെച്ച് ഇവിടെ നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Wayanad
English summary
wayanad: elephant threat people complains forest rangers cant help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X