കനത്ത മഴയില്‍ കല്‍പ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകര്‍ന്നു വീണു, ആളപായമില്ല
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ നടുക്കം വിട്ടുമാറും മുന്‍പെ കനത്ത മഴയില്‍ കല്‍പ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിന്റെ മുന്‍ഭാഗവും മേല്‍ക്കൂരയും ഉള്‍പ്പെടെ റോഡിലേക്കാണ് തകര്‍ന്ന് വീണത്. കല്‍പ്പറ്റ ആനപ്പാലം ജംഗ്ഷന് സമീപം യെസ് ഭാരത് ടെകസ്‌റ്റൈല്‍സിന് മുന്‍വശത്തായുള്ള രണ്ട് നില കെട്ടിടത്തിന്റെ മുന്‍ഭാഗവും മേല്‍ക്കൂരയും ആണ് തകര്‍ന്നത്.
കാലപഴക്കം ചെന്ന കെട്ടിടമാണിത് എന്നാണ് വിവരം. ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. വൈകിട്ട് മൂന്നരയോടെ തിരക്കേറിയ സമയത്തായിരുന്നു അപകടം. അതേസമയം ആളപായമില്ല. കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയിലേക്കാണ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് വീണത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

വാഹനങ്ങള്‍ കല്‍പ്പറ്റ ബൈപ്പാസ് റോഡ് വഴി തിരിച്ച് വിടുകയാണ്. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അതിനിടെ കെട്ടിടത്തിലുണ്ടായിരുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ എത്തി സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള സ്ഥാപനങ്ങള്‍ നേരത്തെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ടായിരുന്നു.
അതിനിടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. ഉച്ചക്ക് ശേഷം കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനിടെ വയനാട് അടക്കമുള്ള സംസ്ഥാനത്തെ നാല് ജില്ലകളിലെ മഴ മുന്നറിയിപ്പ് മാറ്റി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ടായിരുന്നത് ഓറഞ്ച് അലര്‍ട്ട് ആയി മാറി.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുണ്ടാകാം എന്നും ഈ പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം എന്നും അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടുള്ളതല്ല എന്നും അധികൃതര്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications