വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ മഴക്കെടുതി തുടരുന്നു: ഗതാഗതം ദുഷ്‌ക്കരം, മാനന്തവാടി ടൗണില്‍ വെള്ളപ്പൊക്കം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ മഴക്കൊപ്പം മിക്കയിടത്തും കാറ്റും ശക്തമാവുന്നു. കെടുതികള്‍ ഇപ്പോഴും തുടരുകയാണ്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ രാവിലെ 265 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇനി 275, 285 എന്നിങ്ങനെ ഉയര്‍ത്തും. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകളും ഇന്ന് തുറന്നിട്ടുണ്ട്. 20 സെന്റിമീറ്ററായിരുന്നത് 20 ആയാണ് ഉയര്‍ത്തിയത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 96.67 മില്ലിമീറ്ററാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വയനാട്ടില്‍ ലഭിച്ച മഴ. മാനന്തവാടി താലൂക്കിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 113 മില്ലിമീറ്ററാണ് ഇവിടെ ലഭിച്ച മഴ.

വൈത്തിരിയില്‍ 111.4, ബത്തേരിയില്‍ 65.6 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. 952 വീടുകളാണ് ഇതുവരെ ജില്ലയില്‍ ഭാഗികമായി തകര്‍ന്നത്. 307 വീടുകളാണ് ഇതുവരെ പൂര്‍ണമായി തകര്‍ന്നത്. ദുരിതാശ്വാസക്യാംപുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടായി. 183 ക്യാംപുകളിലായി 6356 കുടുംബങ്ങള്‍ നിന്നായി 22964 പേരാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. മാനന്തവാടി ടൗണില്‍ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. ഏറ്റവുമധികം ആളുകള്‍ താമസിക്കുന്ന ദുരിതാശ്വാസക്യാംപുകളിലൊന്നായ ന്യൂമാന്‍സ് കോളജില്‍ വെള്ളം കയറി അവരെ വിന്‍സെന്റ് ഗിരിയിലേക്ക് മാറ്റി. മാനന്തവാടിയില്‍ പായോട് അടക്കമുള്ള വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലാണ്. ഗതാഗതം പലയിടത്തും ഇപ്പോഴും ദുഷ്‌ക്കരമാണ്. നിരവില്‍ പുഴ-മാനന്തവാടി റൂട്ടിലും പടിഞ്ഞാറത്തറ-തരുവണ റൂട്ടിലുമാണ് ഏറ്റവുമധികം യാത്രക്ലേശം അനുഭവപ്പെടുന്നത്. കുറ്റ്യാടി ചുരം വഴി വാഹനങ്ങള്‍ ഓടുന്നില്ല.

karappuzahdam-1

വടക്കേവയനാട്ടില്‍ പ്രധാനറൂട്ടുകളില്‍ വളരെ കുറച്ച് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ താമരശ്ശേരി ചുരത്തില്‍ ലക്കിടി മുതല്‍ അടിവാരം വരെ യാതൊരുവിധ ഗതാഗതതടവും നിലനില്‍ക്കുന്നില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

അതേസമയം, ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. വൈത്തിരി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും അപകട ഭീഷണിയിലായ വൈത്തിരി പൊലീസ് സ്റ്റേഷനും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തി ക്കുന്ന കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂള്‍, പൊഴുതന പഞ്ചായത്തില്‍പ്പെട്ട വലിയപാറ ഗവ.യു.പി സ്‌കൂള്‍, മേല്‍മുറിയിലെ വീട്, സുഗന്ധഗിരി ഗവ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളാണ് മന്ത്രി എത്തിയത്. കൂടാതെ മണ്ണിടിഞ്ഞു താഴുന്നുപ്പോയ വൈത്തിരി ഗ്രാമപഞ്ചായത്ത് ബസ്റ്റാന്‍ഡിലെ കെട്ടിടവും സന്ദര്‍ശിച്ചു. ക്യാമ്പുകളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച അദ്ദേഹം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും നല്‍കി. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കുള്ള സഹായം ഇപ്പോഴും ജില്ലാകലക്‌ട്രേറ്റിലെത്തുന്നുണ്ട്.

Wayanad
English summary
Wayanad Local News about natural disaster and flood reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X