വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചപ്പണിയാനൊരുങ്ങി വയനാടന്‍പാടങ്ങള്‍; മഴക്ക് ശേഷം ജില്ലയില്‍ നെല്‍കൃഷി സജീവമാകുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്ക് ശേഷം വയനാട്ടില്‍ നെല്‍കൃഷി സജീവമാകുന്നു. ജില്ലയിലെ പ്രധാന നെല്‍പാടങ്ങളിലെല്ലാം തന്നെ നെല്‍കൃഷി ആരംഭിച്ചുകഴിഞ്ഞു. നെല്‍വിത്തുകള്‍ മുളച്ചുതുടങ്ങിയ സമയത്തായിരുന്നു ജില്ലയില്‍ വെള്ളപൊക്കം രൂക്ഷമായത്. കനത്തമഴയില്‍ ജില്ലയിലെ പാടങ്ങളില്‍ വെള്ളക്ഷാമവും കുറഞ്ഞതോടെയാണ് വീണ്ടും നെല്‍കൃഷി സജീവമായിട്ടുള്ളത്.

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!

മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച കോട്ടത്തറ ഗ്രാമപഞ്ചായത്ത്, മുട്ടില്‍ ഗ്രാമപഞ്ചായത്ത്, മാനന്തവാടിയിലെ വിവിധ പ്രദേശങ്ങള്‍, കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയിലെ വിവിധ പാടങ്ങള്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാട് എന്നിവിടങ്ങളിലെല്ലാം കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏക്കറ് കണക്കിന് വയലിലാണ് വെള്ളം കയറിയിരുന്നത്.

Mullankolly

വെള്ളമിറങ്ങിയതോടെയാണ് കര്‍ഷകര്‍ ഞാറ് നടുന്നതിനായി പാടം രൂപപ്പെടുത്തി തുടങ്ങിയത്. വെള്ളപ്പൊക്കത്തില്‍ മുളച്ചുപൊന്തിയ ഞാറിന് ഭൂരിഭാഗം പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായില്ലെന്നതാണ് വസ്തുത. മുന്‍കാലങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ നെല്‍കൃഷി കുറവാണെങ്കിലും, വാഴകൃഷിക്ക് സംഭവിച്ച വ്യാപകമായ നാശനഷ്ടങ്ങള്‍ വീണ്ടും ഒരു വിഭാഗം കര്‍ഷകരെ നെല്‍കൃഷിക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. കര്‍ഷകരെ കൂടാതെ വിവിധ കൂട്ടായ്മകളും ഇത്തവണ നെല്‍കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

Kottathara

വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന രണ്ടര ഏക്കര്‍ പാടത്ത് നെല്‍കൃഷിയിറക്കി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ ആരാധന കുടും ബശ്രീയിലെ പുണ്യം ജെ.എല്‍. ജി. പുതിയ കാല്‍വെപ്പ് നടത്തികഴിഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നിയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് തരിശുപാടം കൃഷിക്ക് അനുയോജ്യമാക്കി ഞാറ് നട്ടത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് നാട്ടി ഉള്‍പ്പടെയുള്ള എല്ലാ ജോലികള്‍ക്കും നേതൃത്വം നല്‍കുന്നത്. വയനാട്ടില്‍ നെല്‍കൃഷി വീണ്ടും സജീവമാക്കുകയെന്നതാണ് ഈ കുടുംബശ്രീ അംഗങ്ങളുടെ ലക്ഷ്യം. നെല്‍കൃഷിയുടെ ഞാറ് നടീല്‍ കര്‍ഷകന്‍ കൂടിയായ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറാണ് നിര്‍വഹിച്ചത്.

Wayanad
English summary
Wayanad Local News about agriculture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X