വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും കൊലവിളിയുമായി കാട്ടാന; ഓട്ടോറിക്ഷക്ക് നേരെ കാട്ടാആക്രണം; ഡ്രൈവര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. മാനന്തവാടി താലൂക്കിലെ തിരുനെല്ലി അരണപ്പാറയിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, ഡ്രൈവറായ അരണപ്പാറ വെട്ടിക്കല്‍ രാജേഷി (27)നെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ 7.45-ഓടെയായിരുന്നു സംഭവം.

രാജേഷ് ഓട്ടോറിക്ഷയുമായി തോല്‍പ്പെട്ടിക്ക് പോകുമ്പോള്‍ അരണപ്പാറ മദ്രസക്ക് സമീപം റോഡരികിലുണ്ടായിരുന്ന ആന ഓട്ടോറിക്ഷ ചവിട്ടി മറിച്ചിടുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ആളുകള്‍ ബഹളംവെച്ചതോടെ ഒറ്റയാന്‍ കാട്ടിലേക്ക് പിന്‍തിരിഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് ആളുകളെത്തി ഓട്ടോയ്ക്കുള്ളില്‍ ഞെരുങ്ങിപോയ രാജേഷിനെ പുറത്തെടുക്കുകയായിരുന്നു.

Elephant attack

വാരിയെല്ലകള്‍ക്കാണ് രാജേഷിന് പരിക്കേറ്റത്. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് നടത്തിയ ചര്‍ച്ചയില്‍ അടിയ ന്തരമായി പതിയിരം രൂപ രാജേഷിന് നല്‍കാനും ,തകര്‍ന്ന ഓട്ടോ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നന്നാക്കാനും ഓട്ടോയുടെ പണി കഴിയുന്നത് വരെ രാജേഷിന് ദിനംപ്രതി 500 രൂപ സഹായധനം നല്‍കാനും തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അസി: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി രതീഷ് ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ. അബ്ദുള്‍ സമദ് പഞ്ചായത്ത് പ്രസിഡണ്ട് മായ ദേവി നാട്ടുകാരായ ഒപി ഹസന്‍, പപ്പന്‍, അലി ക്ഷേമകാര്യ ചെയര്‍മാന്‍ കെ അനന്തന്‍ നമ്പ്യാര്‍ ,കെ ബി ഹംസ,ഷംസീര്‍ അരണപ്പാറ, റഫീക്ക് പാറകണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. വയനാട്ടില്‍ അടുത്തിടെ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി പാല്‍ സെസൈറ്റിയിലെ ജീവനക്കാരന്‍ പുളിമൂട്ടില്‍ ജിഷ്ണു (27) കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ക്ഷീരകര്‍ഷകരില്‍ നിന്ന് പാല്‍ എടുക്കുന്നതിനായി ബൈക്കില്‍ ബത്തേരി-വാകേരി റോഡിലൂടെ പോകുമ്പോഴാണ് ചേമ്പുംകൊല്ലി റോഡില്‍ വെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. റോഡിന് നടുവില്‍ നിലയുറപ്പിച്ച ആന ജിഷ്ണുവിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേഷിച്ച് ഓടി രക്ഷപ്പെട്ടത് കൊണ്ടാണ് ജീവഹാനിയുണ്ടാകാതിരുന്നത്. ഓടുന്നതിനിടയില്‍ വീണ് ഇരു കാലുകള്‍ക്കും പരിക്കേറ്റ ജിഷ്ണുവിനെ പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ മാസം തന്നെ വാകേരിയില്‍ ജനാര്‍ദ്ദനന്‍ എന്ന കര്‍ഷകനെ വീട്ടു മുറ്റത്ത് വെച്ച് കാട്ടാന ആക്രമിച്ചിരുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം, ആലൂര്‍കുന്ന്, കുറിച്ചിപ്പറ്റ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനയിറങ്ങുന്നത് പതിവായി കഴിഞ്ഞു. സന്ധ്യയായാല്‍ ആളുകള്‍ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. കാട്ടിക്കുളത്ത് വീട്ടമ്മക്ക് നേരെ കാട്ടാന പാഞ്ഞടുത്തതും ഏതാനം ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. കാലാവര്‍ഷക്കെടുതിക്കൊപ്പം കാട്ടാനശല്യവും രൂക്ഷമായ സാഹചര്യത്തില്‍ ജീവിക്കാന്‍ പാടുപെടുകയാണ് വയനാട്ടിലെ വനാതിര്‍ത്തിഗ്രാമങ്ങളിലെ ജനങ്ങള്‍.

Wayanad
English summary
Wayanad Local News about elephant attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X