വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാഗരൂകരായി എക്‌സൈസ് വകുപ്പ്; വയനാട്ടില്‍ ഒരു മാസത്തിനിടെ പരിശോധന നടത്തിയത് 17565 വാഹനങ്ങള്‍; രജിസ്റ്റര്‍ ചെയ്തത് 221 കേസുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജാഗരൂകരായി വയനാട്ടിലെ എക്‌സൈസ് വകുപ്പ്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുകയെന്ന ശ്രമകരമായ ദൗത്യമാണ് ജില്ലയിലെ എക്‌സൈസ് വകുപ്പിനുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ എക്‌സൈസ് വകുപ്പില്‍ ജില്ലയില്‍ പരിശോധന നടത്തിയത് 17565 വാഹനങ്ങളാണ്.

പരിശോധനയെ തുടര്‍ന്ന് 221 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കാലയളവില്‍ 243 റെയ്ഡാണ് വകുപ്പ് നടത്തിയത്. കൂടാതെ പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് 23 സംയുക്ത റെയ്ഡുകളും നടത്തി. അതിര്‍ത്തിയായ മുത്തങ്ങയിലും, തോല്‍പ്പെട്ടിയിലുമടക്കം 18 പരിശോധനകളും നടത്തിയിട്ടുണ്ട്. 508 മദ്യ പരിശോധനയും നടത്തി. വയനാട് കലക്‌ട്രേറ്റില്‍ നടന്ന വിമുക്തിയോഗത്തിലാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കണക്ക് സഹിതം വിവരങ്ങള്‍ പുറത്തുവിട്ടത്.

Wayanad

ഒരുമാസത്തിനിടയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 221 കേസുകളാണ് ഇതില്‍ 26 അബ്കാരി കേസ്, 29 എന്‍.ഡി.പി.എസ് കേസ്, 166 കോട്പ കേസ് എന്നിവയാണ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാലയളവില്‍ ജില്ലയില്‍ നിന്നും 722 ലിറ്റര്‍ വാഷ്, 4.5 കി.ഗ്രാം കഞ്ചാവ്, 21 ഗ്രാം എം.ഡി.എം.എ, 654 ഗ്രാം ഗോള്‍ഡ് പേസ്റ്റ്, 20 ഗ്രാം ഹാഷിഷ് ഓയില്‍, 125 എണ്ണം സ്പാസ്‌മൊ പ്രോക്‌സിമോണ്‍ ഗുളിക, 5.7 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം, 6 ലിറ്റര്‍ തമിഴ്‌നാട് മദ്യം, 56 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. കൂടാതെ പരിശോധനയില്‍ ലഹരിവസ്തുക്കള്‍ പിടിച്ചതിനെ തുടര്‍ന്ന് ഒരു കാര്‍, 3 മോട്ടോര്‍ സൈക്കിള്‍, 2 സ്‌കൂട്ടര്‍, ഒരു ഓമ്‌നി വാന്‍ എന്നിവയും എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ജില്ലയില്‍ നിരവധി ബോധവത്ക്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. ജില്ലയിലെ സര്‍ക്കിള്‍ ഓഫീസുകളുടേയും റെയ്ഞ്ച് ഓഫീസുകളുടേയും, ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റേയും നേതൃത്വത്തില്‍ സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് 25 ബോധവത്കരണ ക്ലാസുകള്‍ ഇക്കാലയളവില്‍ സംഘടിപ്പിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ കുഞ്ഞോം ആദിവാസി കോളനിയുള്‍പ്പെടെ 34 കോളനികളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തി.

ലഘുലേഖ വിതരണം ചെയ്തു. ആദിവാസി കോളനികളിലെ യുവതീ-യുവാക്കള്‍ക്കായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതല്‍ 3.30 വരെ പി.എസ്.സി പരിശീലന ക്ലാസ് നടത്തുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും കടത്തും വ്യാപകമാക്കാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Wayanad
English summary
Wayanad Local News about excise department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X