വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ അതിശക്തമായ മഴ; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തി; തലപ്പുഴയില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ മഴ അതിശക്തമായി തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളമിറങ്ങിയ മിക്ക പ്രദേശങ്ങളും വീണ്ടും വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് തിരികെയെത്തിയ ആളുകള്‍ വീണ്ടും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിയിട്ടുണ്ട്. തരിയോട് ഗ്രാമപഞ്ചായത്തിലെ കാവുമന്ദത്ത് വീണ്ടും വെള്ളപ്പൊക്കം രൂക്ഷമായി.

dam

പൊഴുതന കുറിച്യര്‍മലയിലും കാപ്പിക്കളത്തും വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാനഡാമുകളായ കാരാപ്പുഴയിലും ബാണാസുരയിലും ജലനിരപ്പ് വീണ്ടുമുയര്‍ന്നു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 150 സെന്റീമീറ്ററില്‍ നിന്നും 180ആയും പിന്നീട് 210 ആയും ഉയര്‍ത്തി. കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ലഭിച്ചത് 87.73 മില്ലീമീറ്റര്‍ മഴയാണ്. വൈത്തിരി താലൂക്കിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത് 110 മില്ലീമീറ്റര്‍.

13 പേരെ വെടിവച്ചുകൊന്നതാര്? പോലീസോ അതോ ഗുണ്ടകളോ; നേരറിയാന്‍ സിബിഐ വരുന്നു13 പേരെ വെടിവച്ചുകൊന്നതാര്? പോലീസോ അതോ ഗുണ്ടകളോ; നേരറിയാന്‍ സിബിഐ വരുന്നു

മാനന്തവാടിയില്‍ 96 സെന്റീമീറ്ററും, ബത്തേരിയില്‍ 57.2 മില്ലീമീറ്ററും മഴ ലഭിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയതോയെ പനമരം പ്രദേശം വീണ്ടും വെള്ളത്തിനടിയിലായി. പന്തി പൊയില്‍ മുതല്‍ ഡാമിലെ വെള്ളം ഒഴുകുന്ന സകല സ്ഥലങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ഉരുള്‍പൊട്ടല്‍ അതിരൂക്ഷമായി തുടരുന്ന കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. അമ്മാറ, ആനാംകുന്ന്, സേട്ടുക്കുന്ന്,മക്കിമല പ്രദേശങ്ങളില്‍ ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയാണ്. തലപ്പുഴ കമ്പിപാലത്തിനടിയിലെ പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പുരുഷനാണ് പോയതെന്നും ഒരു യുവാവാണെന്ന് സംശയിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. സമീപത്തെ ഒരു സ്ത്രീയാണ് സംഭവത്തിന് ദൃക്സാക്ഷി.

dam

കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ രണ്ട് കൈകള്‍ ഉയര്‍ത്തി ഒഴുകി പോകുന്നത് കണ്ടതായാണ് സ്ത്രീ പറയുന്നത്. സംഭവസ്ഥലത്ത് കുത്തൊഴുക്കായതിനാല്‍ താഴെ ഭാഗത്തായി തിരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ് പോലീസും, ഫയര്‍ഫോഴ്സും. നേവിയിലെ മുങ്ങല്‍ വിദഗ്ധരും പ്രദേശത്തെത്തിയിട്ടുണ്ട്. തലപ്പുഴയിലെ ഈ പുഴ ചൂട്ടക്കടവ് ചെറുപുഴ വഴി മാനന്തവാടി പുഴയിലാണ് സംഗമിക്കുന്നത്. കനത്ത മഴ കാരണം ശക്തമായ ഒഴുക്കാണ് പുഴയിലുള്ളത്. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമെല്ലാം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്. മഴയുടെ ശക്തി കുറയാത്തതിനാല്‍ വീടുകളുടെ ശുചീകരണപ്രവര്‍ത്തനങ്ങളുടെ കാര്യവും പുരോഗമിക്കുന്നില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028


ക്യാപ്ഷന്‍

1. കനത്തമഴയില്‍ കല്‍പ്പറ്റ ഡീപോള്‍ പബ്ലിക് സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞ നിലയില്‍

2. കല്‍പ്പറ്റ ട്രാഫിക് ജംങ്ഷനിലെ ഇരുമ്പുപാലത്തിന്റെ കൈവരി തകര്‍ന്ന നിലയില്‍

Wayanad
English summary
wayanad local news:heavy rain-banasura dam shutter opened again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X