വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുമ്പസാരത്തെ അധിഷേപിച്ചതിനെതിരെ പ്രതിഷേധക്കൂട്ടായ്മ: പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ക്രൈസ്തവസമൂഹത്തിന്റെ നിവേദനം നല്‍കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുമ്പസാരം രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ വയനാട്ടിലും പ്രതിഷേധം വ്യാപകം. വിവിധ ക്രൈസ്തവസംഘടനകള്‍ വനിതാകമ്മീഷനെതിരെ ജില്ലയില്‍ പ്രസ്താവനകളും പ്രതിഷേധങ്ങളും നടത്തി.

ഭാരതത്തില്‍ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്ക പ്പെടണമെന്നാവശ്യപ്പെട്ടും, ഇടവകാ സമൂഹത്തിന്റെ ഉത്കണ്ഠയും വേദനയും അറിയിച്ചും ഇന്ത്യന്‍ പ്രസിഡന്റനും പ്രധാനമന്ത്രിക്കും നിവേദനം നല്‍കി. എടപ്പെട്ടി ഇടവകാ സമൂഹമാണ് പ്രതിക്ഷേധ കൂട്ടായ്മ നടത്തുകയും നിവേദനം നല്‍കുകയും ചെയ്തത്.

Protest

സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന് മുമ്പാകെ പരാതിസമര്‍പ്പിച്ചു. പ്രധാന മന്ത്രിയുടെ ഓഫീസിനും, ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ വനിതാകമ്മീഷന്‍ നല്കിയ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിച്ച് രാജ്യത്തെ ക്രൈസ്തവ സമൂഹത്തോട് മാപ്പു പറയണമെന്നാണ് നിവേദനത്തിന്റെ ഉള്ളടക്കം. ലോകമെമ്പാടുമുള്ള ക്രൈസ്ത വിശ്വാസികള്‍ രണ്ടായിരം വര്‍ഷങ്ങളായി പരിപാവനമായി കാണുന്നതും, യേശുക്രിസ്തു സ്ഥാപിച്ചതുമാണ് കുമ്പസാരമെന്ന വിശുദ്ധ കൂദാശ.

ഇത് നിരോധിക്കുന്നത് ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. പൊതുസമൂഹത്തിനു മുമ്പില്‍ ഈ വിശ്വാസ പാരമ്പര്യത്തെ അവഹേളിക്കുന്ന നടപടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണം. കുമ്പസാരത്തെ ദുരുപയോഗിക്കുന്ന തരത്തിലുള്ള ഒറ്റപ്പെട്ട ആരോപണങ്ങളെ സഭയും സമൂഹവും നിയമപരമായി നേരിടുകയാണ് വേണ്ടത്.

ഇത്തരം സംഭവങ്ങളെ സാമാന്യവല്ക്കരിക്കുന്ന പ്രവണത കള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. കുമ്പസാരത്തിന്റെ പരിപാവനത സംരക്ഷിക്കാനായി ജീവത്യാഗം ചെയ്ത അനേകം പേരെ ലോകചരിത്രത്തില്‍ നമുക്ക് കാണാനാകുമെന്നും എടപ്പെട്ടി ഇടവകാംഗങ്ങള്‍ മെഴുകുതിരി തെളിയിച്ച് നടത്തിയ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. ഇടവക വികാരി ഫാ. അഡ്വ.തോമസ് ജോസഫ് തേരകം, ട്രസ്റ്റിമാരായ ജോണ്‍സണ്‍ കിഴക്കേപുരക്കല്‍, സിബി നെല്ലിക്കുന്നേല്‍, സെക്രട്ടറി മാണി എടത്തുംപറമ്പില്‍, മാതൃവേദി പ്രസിഡന്റ് ബീന കുറ്റിക്കാട്ടില്‍, സണ്‍ഡേ സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ മാത്യു പാണാടന്‍, അഡ്വ.റെജി മാണിപറമ്പില്‍, സോജന്‍ പൊന്‍വേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wayanad
English summary
Wayanad Local News about kumbasaram issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X