വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉരുള്‍പൊട്ടലിന് പിന്നില്‍ അശാസ്ത്രീയ നിര്‍മ്മാണവും ഭൂവിനിയോഗവും; പഠനം ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റേത്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലയില്‍ വ്യാപകമായുണ്ടായ ഉരുള്‍പൊട്ടലിന് കാരണം അശാസ്ത്രീയ നിര്‍മ്മാണപ്രവൃത്തികളും ഭൂവിനിയോഗവുമാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തില്‍ പ്രാഥമിക പഠനം. വയനാട്ടിലെ മലമ്പ്രദേശങ്ങളിലെയും, കുന്നുകളിലെയും നീര്‍ചാലുകളുടെ ഗതിമാറ്റം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടിലിനും ശക്തികൂട്ടിയതായും പഠനം വ്യക്തമാക്കുന്നു.

<strong>പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി</strong>പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി

ഇത്തവണ വയനാട്ടില്‍ വേനല്‍മഴയും അതിശക്തമായിരുന്നു. ഇത് മണ്ണ് കുതിര്‍ന്ന് കിടക്കാന്‍ ഇടയാക്കി. തുടര്‍ന്ന് ജൂണ്‍മാസം മുതല്‍ 80 ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. ഏറ്റവും ഉരുള്‍പൊട്ടലുണ്ടായ കുറിച്യാര്‍മല, പ്രീയദര്‍ശനി എസ്റ്റേറ്റ്, പഞ്ചാരക്കൊല്ലി, അമ്മാറ ആനോത്ത്, ചേലോട്, വൈത്തിരി പോലീസ് സ്റ്റേഷന്‍കുന്ന് എന്നിവിടങ്ങളില്‍ നേരത്തെയുണ്ടായിരുന്ന നീര്‍ച്ചാലുകളുടെ സ്വഭാവികമായ ഒഴുക്ക് തടസ്സപ്പെട്ടതാകാം ഉരുള്‍പൊട്ടലിലേക്ക് നയിച്ചതെന്നാണ് പ്രാഥമികപഠനം.

PU Das

ഈ മേഖലകളിലുള്ള അശാസ്ത്രീയമായ നിര്‍മ്മാണവും ഭൂവിനിയോഗവും തന്നെയാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. ഉരുള്‍പൊട്ടലിന്റെ കാരണങ്ങളും പ്രാഥമിക പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രദേശത്തിന്റെ കൂടിയ ചെരിവ്, കളിമണ്ണിന്റെ ആധിക്യം, ചുരുങ്ങിയ സമയത്തുണ്ടായ അതി ശക്തമായ മഴ എന്നീ കാരണങ്ങളാണ് സാധാരണ ഉരുള്‍പൊട്ടലിലേക്കെത്തുക.

ചരലും കളിമണ്ണും കലര്‍ന്ന ചുവന്ന മണ്ണുള്ള പ്രദേശങ്ങളിലാണ് അതിശക്തമായ മഴ പെയ്തതെന്നും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് പറഞ്ഞു.പിലാക്കാവ് മണിയന്‍കുന്ന്, തലപ്പുഴ ശിവഗിരിക്കുന്ന്, വൈത്തിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ എന്നീ മേഖലകളില്‍ ഇത്തരത്തിലുള്ള മണ്ണിടിച്ചിലാണുണ്ടായത്. ശശിമല, കോളിയാടിക്കുന്ന്, മുട്ടില്‍മല തുടങ്ങിയ പലകുന്നുകളിലും വ്യാപകമായി കാണുന്ന പെട്ടന്നുണ്ടായ ശക്തമായ ഉറവകള്‍ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Kurichyar mala

ഇത്തരം പ്രദേശങ്ങളിലെ സ്വഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്തരുതെന്നും ഈ കുന്നുകളില്‍ മണ്ണിടിച്ചിലിനോ ഉരുള്‍പൊട്ടലിനോ ഉള്ള സാധ്യതകള്‍ നിലവിലില്ലെന്നും അദ്ദേഹം പറയുന്നു. കുന്നുകളില്‍ വിള്ളലുകളും,ഭൂമി ഇടിഞ്ഞ് താഴേക്ക് ഇരിക്കലും ജില്ലയില്‍ വ്യാപകമായിരുന്നു, തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂല, എടയൂര്‍ക്കുന്ന്, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരി,ഒഴക്കോടി,പുതിയിടം, മാനന്തവാടി മുന്‍സിപ്പാലിറ്റി പരിധിയിലെ ജെസ്സി എസ്റ്റേറ്റ്, ചിറക്കര, കുറ്റിമൂല മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും ഈ പ്രതിഭാസമുണ്ടായി.

കെട്ടിടങ്ങളുടെയും വീടുകളുടെയും തകര്‍ച്ചയ്ക്ക് ഇടയാക്കിയ ഈ സംഭവം ചതുപ്പുകളിലും ഇതിനോട് ചേര്‍ന്നും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള വന്‍ കെട്ടിടങ്ങള്‍ക്ക് ഭാവിയില്‍ ഭീഷണിയായേക്കാമെന്നും ദാസ് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധയിലേക്ക് ദാസും കുടംബവും ഒരു ലക്ഷം രൂപ സംഭാവനയും നല്‍കി. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിനാണ് അദ്ദേഹം ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

തൃശ്ശൂര്‍ ആലപ്പാട് സ്വദേശിയായ പി.യു.ദാസ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ക്കുള്ള 2015 ലെ ക്ഷോണിപ്രീയ അവാര്‍ഡ് ജേതാവാണ്. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിലാണ് താമസം. മീനങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ടി.വി.ശ്രീലതയാണ് ഭാര്യ. ഋഥ്വിക്, നിരഞ്ജ് എന്നിവരാണ് മക്കള്‍.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Wayanad
English summary
Wayanad Local News; Studey about landslide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X