Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; എത്തിയത് വിക്രം ഗൗഡയും സോമനും നേതൃത്വം നല്‍കുന്ന സംഘം; പരിശോധനക്ക് 30 അംഗ സേന

കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടി തൊള്ളായിരം കണ്ടി പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാത്രി നാലംഗ മാവോയിസ്റ്റ് സംഘം റിസോര്‍ട്ട് ജീവനക്കാരായ മൂന്ന് ബംഗാള്‍ സ്വദേശികളെ ബന്ധികളാക്കിയിരുന്നു. ഇവര്‍ മൂന്ന് പേരും രക്ഷപ്പെട്ടെത്തിയതിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, 'കബനീ ദളം' എന്ന പേരിലുള്ള മാവോയിസ്റ്റ് സംഘത്തിന് നേതൃത്വം നല്‍കുന്ന വിക്രം ഗൗഡ, സോമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളാടിയിലെത്തിയതെന്ന് വയനാട് ജില്ലാ പോലീസ് ചീഫ് കറുപ്പ് സാമി പറഞ്ഞു. വെള്ളിയാഴ്ച സന്ധ്യയോടെയാണ് കള്ളാടിയില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. കോഴിക്കോട് ആസ്ഥാനമായ എമറാള്‍ഡ് ഗ്രൂപ്പ് നടത്തുന്ന ഈ റിസോര്‍ട്ടിലേക്ക് മേപ്പാടിയില്‍ നിന്നും ഇവിടേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്.

Maoist

മാവോയിസ്റ്റുകള്‍ സ്ഥലത്തെത്തിയശേഷം തൊഴിലാളികളില്‍ ഒരാള്‍ പിടികൊടുക്കാതെ എത്തിയതോടെയാണ് വിവരം നാട്ടുകാരും പൊലീസും അറിയുന്നത്. പിന്നീട് ബന്ദികളാക്കിയ ഓരോരുത്തര്‍ തന്ത്രപൂര്‍വം മാവോയിസ്റ്റുകളില്‍ നിന്നും രക്ഷപ്പെട്ടെത്തുകയും ചെയ്തു. ബംഗാള്‍ സ്വദേശികളായ അലാവുദ്ധീന്‍ ഷേഖ്, മൊഹ് ദീന്‍, മക്ബൂല്‍ എന്നിവരാണ് മാവോയിസ്റ്റുകളില്‍ നിന്നും രക്ഷപ്പെട്ടത്തെത്തിയത്. കള്ളാടിയിലെ ഏലതോട്ടത്തില്‍ എമറാള്‍ഡ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന റിസോര്‍ട്ടില്‍ ടൈല്‍ പതിപ്പിക്കാനെത്തിയ തായിരുന്നു ഇവര്‍.

ഇവരെ ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കബനീദളം എന്ന പേരിലറിയപ്പെടുന്ന മാവോയിസ്റ്റ് സംഘമാണ് സ്ഥലത്തെത്തിയതെന്ന് സ്ഥിരീകരിച്ചത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്നതാണ് സംഘം. ബന്ദികളാക്കിയെങ്കിലും മാന്യമായ രീതിയിലാണ് മാവോയിസ്റ്റുകള്‍ പെരുമാറിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഇടവേളക്ക് ശേഷം വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാവോയിസ്റ്റ് വേട്ടക്ക് പ്രത്യേകം പരിശീലനം ലഭിച്ച രണ്ട് ഗ്രൂപ്പ് തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ ഉള്‍പ്പടെ മുപ്പതംഗ പോലീസ് സംഘം തിരച്ചില്‍ നടത്തുന്നുണ്ട്‌. വയനാട് ജില്ലയിലെ കുഞ്ഞോം, മക്കിമല, മേപ്പാടി എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം നിരവധി തവണ സ്ഥിരീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+