വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെന്മേനി ജലശുദ്ധീകരണ പ്ലാന്റ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു, കുടിവെള്ള ക്ഷാമത്തിന് പരിഹാരം!

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: രണ്ടുകോടി ചെലവില്‍ നിര്‍മിച്ച നെന്മേനി ജലശുദ്ധീകരണ പ്ലാന്റ് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പ്ലാന്റില്‍ പ്രതിദിനം 20 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് അയ്യായിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനമാണുള്ളത്. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് നെന്മേനി. നിലവില്‍ 3,584 കുടുംബങ്ങള്‍ക്ക് ജലം വിതരണം ചെയ്യുന്നുണ്ട്.

waterplant1-

ഇതില്‍ 292 കുടുംബങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാരും 1,053 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും 1,519 കുടുംബങ്ങള്‍ ഇതര വിഭാഗക്കാരുമാണ്. പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞതോടെ മുടക്കമില്ലാതെ കുടിവെള്ളം ലഭിക്കുന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. നെന്മേനി ഗ്രാമപഞ്ചായത്തിലെ കല്ലുമുക്കിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്റ് ബി എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മ്മാണചുമതല.

waterplant-

ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മീറ്റര്‍ റീഡിങും ബില്ലുകളും ഓണ്‍ലൈനാക്കുന്നതിന്റെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വഹിച്ചു. കോണ്‍ട്രാക്ടര്‍ക്കുള്ള ഉപഹാരം നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.കറപ്പനും ,സോഫ്റ്റ്വെയര്‍ കമ്പനിക്കുള്ള ഉപഹാര സമര്‍പ്പണം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂരും നിര്‍വഹിച്ചു. ജലനിധി കണ്ണൂര്‍ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ ടി പി ഹൈദര്‍ അലി, സമിതി പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രതിമാസം പതിനായിരം ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ ഗുണഭോക്തൃ വിഹിതമായി 75 രൂപ നല്‍കണമെന്നതാണ് കണക്ക്. പ്രത്യേക പരിപാടികള്‍ക്കും മറ്റും വെള്ളം കൂടുതലായി ആവശ്യമുണ്ടെങ്കില്‍ പ്രത്യേക നിരക്കില്‍ ജലവിതരണം നടത്താനും പദ്ധതിയിടുന്നു. ഗവ. ആശുപത്രിക്ക് താരിഫ് കണക്കാക്കാതെ സൗജന്യമായി വെള്ളം നല്‍കും.

Wayanad
English summary
wayanad local news plant in nenmeni panchayat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X