Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനെ കബളിപ്പിച്ച 'ഭക്ഷണപ്രിയ'നായ കള്ളന്‍ ഒടുവില്‍ വലയില്‍; പിടിയിലായത് നിരവധി കേസുകളില്‍ പ്രതി!

മാനന്തവാടി: പോലീസിനെ കബളിപ്പിച്ച് തുടര്‍ച്ചയായി മോഷണം നടത്തിവന്ന കള്ളന്‍ ഒടുവില്‍ വലയിലായി. വെള്ളമുണ്ട ഏഴേനാല്‍ കായലിങ്കല്‍ സുര്‍ക്കനെന്ന സുധീഷ് (29) നെയാണ് മോഷണവുമായി ബന്ധപ്പെട്ട് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലുകളില്‍ കയറി ഭക്ഷണവും പണവും മോഷ്ടിച്ചുവന്നിരുന്ന സുധീഷ് സി സി ടി വി ക്യാമറകളില്‍ നിന്നും രക്ഷപ്പെടാനായി മുഖം മറച്ചായിരുന്നു കളവ് നടത്തിയിരുന്നത്.

ഭക്ഷണപ്രിയനായ സുധീഷ് പനമരം എസ് ഐ മത്തായിയുടെ വീട്ടില്‍ കയറി മുട്ട പുഴുങ്ങിതിന്ന ശേഷം മുങ്ങിയതും വാര്‍ത്തയായിരുന്നു. ജില്ലയില്‍ പനമരം, പടിഞ്ഞാറത്തറ, വെളളമുണ്ട, വൈത്തിരി, കല്‍പ്പറ്റ സ്റ്റേഷനുകളിലും, എറണാകുളം, ആലുവ സ്റ്റേഷനുകളിലുമടക്കം നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. സുധീഷിന്റെ മോഷണശൈലിയും വാര്‍ത്തകളിലിടം നേടിയിരുന്നു. വെള്ളമുണ്ട എട്ടേനാലിലെ വനിതാമെസ്സില്‍ മോഷണം നടത്തിയ ശേഷം കുളിച്ച് ഭക്ഷണം കഴിച്ചായിരുന്നു മുങ്ങിയത്.

Sudheesh

തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം അടുത്തമോഷണം. മാനന്തവാടി ബസ്റ്റാന്റ് പരിസരത്തെ മാതാമെസ്സില്‍ കയറി അടുക്കളയിലുണ്ടായിരുന്ന പൊറോട്ടയും മീന്‍കറിയുമടക്കം പാര്‍സലായി കൊണ്ടുപോയി. വിദ്യാര്‍ത്ഥികള്‍ ഹോട്ടലില്‍ വെച്ചിരുന്ന സംഭാവനപ്പെട്ടിയുമായാണ് അന്ന് മുങ്ങിയത്. ഈ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ മോഷ്ടാവിനെ സംബന്ധിച്ച് സൂചനകളൊന്നും ലഭിക്കാതിരിക്കാന്‍ സുധീഷ് മുഖം മറച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ആളെയറിയാതിരിക്കാനായി മീശ വടിച്ചായിരുന്നു ഇയാള്‍ നടന്നിരുന്നത്. മാനന്തവാടിയിലെ മറ്റ് ചില സ്ഥാപനങ്ങളിലും സുധീഷ് മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+