Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ വ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ പിടിയിലായത് അഞ്ചുപേര്‍

മാനന്തവാടി: കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കുറ്റ്യാടി അടുക്കത്ത് കിഴക്കേവീട്ടില്‍ കെ എം റഷീദ്(40), അടുക്കത്ത് നരയംകോട്ട് ബഷീര്‍(40) എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൈസൂരിനടുത്തെ ഹൊസൂരില്‍ നിന്നും പിടികൂടിയത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തൊട്ടില്‍ പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് അജ്മല്‍ ടി (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പിടിക ഇടത്തിപറമ്പില്‍ ഫാസില്‍ കെ.കെ (26), കുറ്റ്യാടി അടുക്കത്ത് കക്കോട്ട് ചാലില്‍ അമ്പലക്കണ്ടി സുഹൈല്‍(29) എന്നിവരായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. കേസിലുള്‍പ്പെട്ട കെ.എല്‍ 18 എന്‍, കെ.എല്‍ 18 ഡി 4849, കെ.എല്‍ 58 എന്‍387 എന്നി കാറുകളും മാനന്തവാടി പോലിസ് ഇന്‍സ്പക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.

Rasheed and Basheer

മാനന്തവാടിയില്‍ നിന്നും ഒരു സ്ത്രീയുടെ സഹായത്തോടെ കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി കര്‍ണാടകത്തിലെ പൊന്നമ്പേട്ടയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പിച്ച് പണം കവര്‍ച്ച ചെയ്യുകയും തുടര്‍ന്ന് മോചനദ്രവ്യമായി 15 ലക്ഷം രുപ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതു പ്രകാരം വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ാം തിയ്യതി പ്രതികള്‍ക്ക് കണ്ണുരില്‍ നിന്നും കൈമാറി വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു.

പിടികൂടിയ പ്രതികളില്‍ അജ്മല്‍ വെള്ളമുണ്ട പോലിസ് സ്റ്റേഷനില്‍ വധശ്രമകേസിലും, ഫാസില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനില്‍ ബലാത്സംഗ കേസിലും മാനന്തവാടി പോലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും ഉള്‍പ്പെട്ട പ്രതികളാണ്. സംഭവത്തില്‍ കുറ്റ്യാടി, ചീമേനി സ്വദേശികളായ കൂടുതല്‍ പ്രതികളുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+