വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് കേഡര്‍ ടീം സംഗമം സമാപിച്ചു; ചര്‍ച്ചയായത് വിമര്‍ശനങ്ങളും പോരായ്മകളും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ഒന്നരമാസക്കാലമായി നടന്നുവന്ന കോണ്‍ഗ്രസ് കേഡര്‍ ടീം സംഗമത്തിന് മാനന്തവാടിയില്‍ സമാപനം. വയനാട്ടിലെ 33 മണ്ഡലം കമ്മിറ്റികളും കേന്ദ്രീകരിച്ചായിരുന്നു കേഡര്‍ ടീം സംഗമം നടത്തിയത്. താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അഭിപ്രായ ക്രോഡീകരണവും, പോരായ്മകള്‍ തിരുത്തുന്നതിനുമെല്ലാമായിരുന്നു കേഡര്‍ ടീം സംഗമങ്ങള്‍ നടത്തിയത്.

വയനാട്ടിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു കേഡര്‍ ടീം സംഗമം നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് സ്ഥാനം വരെ ഗ്രൂപ്പിന്റെ പേരില്‍ വീതം വെക്കുന്ന സാഹചര്യമുണ്ടായി. ഇതിനെയെല്ലാം കേഡര്‍ ടീം സംഗമത്തില്‍ പ്രവര്‍ത്തകര്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നതായാണ് സൂചന. ജില്ലയെ പ്രതിനിധീകരിക്കുന്ന എം പിയുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും കേഡര്‍ സംഗമത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.

Congress cader meet

മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കേഡര്‍ സംഗമത്തോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് സമാപനമായത്. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അടുക്കും ചിട്ടയോടും അച്ചടക്കത്തോടും പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയുടെ എല്ലാ തലത്തിലുമുള്ള ഭാരവാഹികളും പ്രവര്‍ത്തകരും തയ്യാറാവണമെന്ന് ഡിസിസി പ്രസിഡന്റായ ഐസി ബാലകൃഷ്ണന്‍ എം.എല്‍ എ മാനന്തവാടിയില്‍ കേഡര്‍ ടീം സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഓരോ ബൂത്തിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബൂത്ത് പ്രസിഡന്റ്മാര്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്ക് ഡി.സി.സി.പ്രസിഡന്റ് മറുപടി പറഞ്ഞു.

ഇനി മുതല്‍ ബൂത്ത്തലം മുതല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കി മേല്‍ക്കമ്മിറ്റി യോഗങ്ങളില്‍ അവതരിപ്പിക്കണം. ബൂത്ത് തലത്തില്‍ കേഡര്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്കാന്‍ മണ്ഡലത്തില്‍ നിന്നും ഒരാളെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു. എരുമത്തെരുവ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹാളില്‍ വച്ച് നടന്ന സംഗമത്തില്‍ എല്ലാ ബൂത്തില്‍ നിന്നും മുതിര്‍ന്നവരും വനിതകളും യുവാക്കളും അടക്കമുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

യോഗത്തില്‍ എ. ഐ. സി.സി അംഗങ്ങളായ റോസക്കുട്ടിടിച്ചര്‍, പി.കെ ജയലക്ഷമി, കെ.പി.സി.സി മെമ്പര്‍ കെ.കെ അബ്രഹാം, കെ.പി. സി.സി എക്സിക്യൂട്ടിവ് അംഗം എന്‍.കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്എ.പ്രഭാകരന്‍ മാസ്റ്റര്‍, ഡി.സി.സി ഭാരവാഹികളായ പി.വി ജോര്‍ജ്, എം.ജി ബിജു, കമ്മനമോഹനന്‍, ചിന്നമ്മ ജോസ്, ജേക്കബ് സെബാസ്റ്യന്‍, പി.എം ബെന്നി, മാര്‍ഗരറ്റ് തോമസ്, ജമാലുദ്ദീന്‍, എം.ആര്‍ ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about Congress cader meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X