വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു..... പതിനായിരത്തിലധികം പേര്‍ക്ക് കുത്തിവെപ്പ്!!
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി ഭീഷണി. കോവിഡ് പ്രതിരോധം ജില്ലയില്‍ ശക്തമായി നടപ്പാക്കുന്നതിനിടെയാണ് ഈ പുതിയ ഭീഷണി. തിരുനെല്ലി പഞ്ചായത്തിലെ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ബേഗൂര്‍ കോളനി നിവാസിയായ യുവാവിനാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിലെ കുരങ്ങുപനി പ്രത്യേക ചികിത്സാ കേന്ദ്രമായ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതുവരെ 58 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 29 പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ തന്നെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ കുരങ്ങുപനി ഭീഷണി നിലനില്‍ക്കുന്നുണ്ട്.

കര്‍ണാടകത്തോട് ചേര്‍ന്ന് നില്ക്കുന്ന ജില്ലകളില്‍ നിന്നാണ് കുരങ്ങുപനി പ്രധാനമായും പടരുന്നത്. അതേസമയം ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള ഒരാളുടെ ഫലം കൂടി വരാനുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച ബേഗൂര്‍ സ്വദേശിയും, രോഗലക്ഷണങ്ങളുള്ള ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ളയാളുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം എല്ലാവര്ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ വിവിധയിടങ്ങളിലായി കഴിഞ്ഞ ദിവസം 382 പേര്‍ക്ക് കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.
തിരുനെല്ലി ഗുണ്ടിക ഗാപ്പ് കോളനി, പനവല്ലി കോളനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ക്യാമ്പ് നടന്നത്. ഇതുവരെ തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 11651 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇതുവരെ കുരങ്ങുപനിക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാത്തവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ നടത്തിയ സര്‍വേയില്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി 431 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുനെല്ലി പഞ്ചായത്തില്‍ രണ്ട് കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. സബ് കളക്ടര്‍ ഓഫീസില്‍ ജില്ലാതല കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിരിക്കുകയാണ്. മാനന്തവാടി പരിധിയില്‍ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കാരണം പോലീസ് ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് യാത്ര പാസിനായി സ്റ്റേഷനിലേക്ക് വരേണ്ട സാഹചര്യവും ഇതോടെ ഒഴിവാക്കി. വാട്സാപ്പ് വഴി വീട്ടിലിരുന്ന് പാസിന് അപേക്ഷിക്കാം. പരിശോധനാ സ്ഥലങ്ങളില്‍ ഫോണിലുള്ള ഈ പാസ് കാണിച്ചാല്‍ കടന്നുപോകാന്‍ അനുവദിക്കും. മരണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications