നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണം, വയനാട്ടില്‍ വീണ്ടും ഭീതി; ഒരാള്‍ക്ക് പരുക്ക്
കല്‍പ്പറ്റ: വയനാട് നൂല്‍പ്പുനഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരുക്കേറ്റത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ട്രഞ്ച് കടന്നെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
അതേസമയം ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇയാളുടെ പരുക്ക് ഗുരുതരമാണ്. നൂല്‍പ്പുഴ മേഖലയില്‍ കുറച്ചുകാലമായി ശക്തമായ വന്യമൃഗ ശല്യം നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പും നാട്ടുകാരുാരെല്ലാം ചേര്‍ന്ന് ഇവയെ നേരിടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.

അതേസമയം നേരത്തെ തന്നെ വയനാട്ടില്‍ പലയിടത്തും കാട്ടാന ശല്യം രൂക്ഷമായിരുന്നു പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടന്‍ ബ്ലോക്ക്, വണ്ടിക്കടവ്, ചീങ്ങോട് അയനിമല തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലായിരുന്നു കാട്ടാന ശല്യം രൂക്ഷമായത്. രണ്ട് മാസത്തിലേറെയായി സ്ഥിരമായി ഇറങ്ങി കാട്ടാനക്കൂട്ടം ഇവടെ നാശനഷ്ടമുണ്ടാക്കുകയാണ്.
കര്‍ഷകരുടെ കാപ്പി, തെങ്ങ്, കമുക്, വാഴ എന്നീ കൃഷികളെല്ലാം നേരത്തെ അയനിമലയില്‍ ഇറങ്ങിയ കാട്ടാന നശിപ്പിച്ചിരുന്നു. പല കൃഷിയിടങ്ങളിലും കാട്ടാന മറിച്ചിട്ട വലിയ തെങ്ങുകള്‍ തലങ്ങും വിലങ്ങും വീണുകിടക്കുകയായിരുന്നു. പ്രതിരോധ സംവിധാനങ്ങള്‍ ദുര്‍ബലമായതാണ് കാട്ടാന ശല്യം വര്‍ധിക്കാന്‍ കാരണമായത്.
മേപ്പാടിയിലെ അട്ടമലയിലും കഴിഞ്ഞ ദിവസം കാട്ടാന ആക്രമണമുണ്ടായി. ഇവിടെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പാടിക്കും പമ്പ് ഹൗസിനും നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പാടിയുടെ വാതിലും പമ്പ്ഹൗസുമെല്ലാം കാട്ടാന തകര്‍ത്തു.
കമുക് അടക്കമുള്ള കൃഷികളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് കാട്ടാനയെത്തിയത്. ചക്കകാലമായതിനാല്‍ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തി.












Click it and Unblock the Notifications