Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ തീരാതെ കാട്ടാന ശല്യം, ഓര്‍ക്കടവ് ഭാഗത്ത് ഒറ്റക്കൊമ്പന്റെ വിളയാട്ടം

അതേസമയം ഈ കാട്ടാന പകല്‍സമയത്ത് അടുത്ത് തന്നെയുള്ള മുകള്‍ കാട്ടിലാണ് വിശ്രമിക്കുന്നത്. നാട്ടുകാര്‍ ആകെ ഭയന്നിരിക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിന് അടുത്ത പ്രശ്‌നമാണ് ഉണ്ടായിരിക്കുന്നത്.

ELEPHANT

പന്തല്ലൂര്‍: വയനാട്ടില്‍ അതിരൂക്ഷമായ കാട്ടാന ശല്യം. കൂട്ടത്തോടെ എത്തുന്നതിന് പുറമേയാണ് ഒറ്റയാന്റെ വെല്ലുവിളി. കുന്നലാടിക്കടുത്ത് ഓര്‍ക്കടവ് ഭാഗത്താണ് ഇവ വെല്ലുവിളി ഉയര്‍ത്തുന്നത്.

നേരം ഇരുട്ടിയാല്‍ ഇവ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥയാണ് ഉള്ളത്. നാട്ടുകാര്‍ ആകെ ഭീതിയിലാണ്. താണിമൂല ഭാഗത്ത് കര്‍ഷകന്റെ കൃഷിയിടമാകെ അലങ്കോലമാക്കി.

ഇവിടെ തെങ്ങും മറ്റ് വിളകളുമെല്ലാം തകര്‍ത്ത് തരിപ്പണമാക്കി. വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വനംവകുപ്പ് ജീവനക്കാരെത്തി കാട്ടാനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും അപകടകരമായ കാര്യങ്ങളാണ് പിന്നീട് നടന്നത്.

ELEPHANT

ഈ കാട്ടാന വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്തു. കഷ്ടിച്ചാണ് അപകടം ഒഴിവായത്. അതേസമയം ഈ കാട്ടാന പകല്‍സമയത്ത് അടുത്ത് തന്നെയുള്ള മുകള്‍ കാട്ടിലാണ് വിശ്രമിക്കുന്നത്.

നാട്ടുകാര്‍ ആകെ ഭയന്നിരിക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിന് അടുത്ത പ്രശ്‌നമാണ് ഉണ്ടായിരിക്കുന്നത്. കാട്ടാനയെ ഇവിടെ നിന്ന് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.

ഇവിടെ രാത്രിയായാല്‍ വേണ്ടത്ര വെളിച്ചമില്ലാത്തത് അപകടത്തിന് വഴിയൊരുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവ് വിളക്കുകളൊന്നും ഇവരെ പ്രവര്‍ത്തിക്കുന്നില്ല. കാട്ടാന വരുന്നത് അതുകൊണ്ട് കാണാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

അതേസമയം തമിഴ്‌നാട്ടില്‍ നിന്നെത്തി ബത്തേരിയെ വിറപ്പിച്ച പിഎം രണ്ടിന് പുതുശ്ശേരിയില്‍ കര്‍ഷകനെ കൊന്ന കടുവയ്ക്കും വനംവകുപ്പ് പേരിട്ടു. അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തിയ മോഴയാനയെ രാജ എന്ന് വിളിക്കും.

കടുവയ്ക്ക് പേരിട്ടിരിക്കുന്നത് അധീരയെന്നാണ്. കെജിഎഫിലെ ക്രൂരനായ വില്ലന്റെ പേരാണ് നല്‍കിയത്. കര്‍ഷകനെ കൊന്ന കടുവയായത് കൊണ്ടാണ് ഈ പേര്. വീട് തകര്‍ത്താണ് ഭക്ഷണസാധനങ്ങള്‍ ഈ കാട്ടാന ഭക്ഷിച്ചിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം എത്തിയതോടെയാണ് രാജ എന്ന പേര് തിരഞ്ഞെടുത്തതെന്ന് വന്യജീവിതം സങ്കേതം വാര്‍ഡന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+