വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുപ്പത് വർഷത്തിന് ശേഷം തിരിച്ച് പിടിച്ച ഭരണം യുഡിഎഫിന് നഷ്ടമാവുമോ: രാജിവെച്ച് ലീഗ് സ്വതന്ത്ര അംഗം

Google Oneindia Malayalam News

കല്‍പറ്റ: കഴിഞ്ഞ മുപ്പത് വർഷമായി എല്‍ ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന വയനാട് ജില്ലയിലെ നൂല്‍പുഴ പഞ്ചായത്തില്‍ ഇത്തവണ ഭരണം പിടിക്കാന്‍ യു ഡി എഫിന് സാധിച്ചിരുന്നു. ആകെയുള്ള 17 സീറ്റുല്‍ 9 ഉം നേടിയായിരുന്നു യു ഡി എഫ് വിജയം. മറുപക്ഷത്ത് എല്‍ ഡി എഫിന് 6 സീറ്റും ബി ജെ പിയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു.

സണ്ണി തയ്യില്‍ എന്നയാളായിരുന്നു സ്വതന്ത്രനായി വിജയിച്ചത്. ഇദ്ദേഹം ഇടതുപക്ഷത്തിനോടൊപ്പം മുതലാണ് തുടക്കം മുതല്‍ ഉറച്ച് നില്‍ക്കുന്നത്. അതേസമയം ഇപ്പോഴിതാ പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായേക്കുമെന്ന തരത്തിലാണ് കാര്യങ്ങള്‍ എത്തിച്ചേർന്ന് നില്‍കുന്നത്.

യു ഡി എഫില്‍ മൂന്ന് സീറ്റില്‍ മുസ്ലിം ലീഗ്

യു ഡി എഫില്‍ മൂന്ന് സീറ്റില്‍ മുസ്ലിം ലീഗായിരുന്നു വിജയിച്ചത്. ഇതില്‍ വനിത സ്വതന്ത്ര അംഗമായി വിജയിച്ച മിനി സതീശന്‍ രാജിവെച്ചുവെന്ന അഭ്യൂഹമാണ് യു ഡി എഫിന്റെ ആശങ്കയുടെ അടിസ്ഥാന കാരണം. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും പതിനഞ്ചാം വാർഡ് തേലംപറ്റയിൽ നിന്നു ലീഗ് സ്വതന്ത്ര അംഗവുമാണ് മിനി സതീശന്‍.

'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കണ്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കണ്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി

ഇന്നലെ രാവിലെയോടെ മിനി സതീശന്‍

ഇന്നലെ രാവിലെയോടെ മിനി സതീശന്‍ പ്രസിഡന്റ് ഷീജ സതീഷ് മുമ്പാകെ രാജിക്കത്ത് സമർപ്പിച്ചുവെന്നാണ് പ്രചരണം. എന്നാല്‍ മിനിയുടെ രാജിക്കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യു ഡി എഫ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഇന്നലെ നടന്ന ബോർഡ് യോഗത്തിലും മിനി പങ്കെടുത്തില്ല. തുർന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മെമ്പർ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍

രാജി വിവരം തീർത്തും അടിസ്ഥാന രഹിതമാണ്

വാക്കാൽ തമാശയ്ക്കു പറഞ്ഞ കാര്യം മറ്റു പാർട്ടികളിൽപെട്ടവർ പറഞ്ഞു പരത്തിയതാണെന്നാണ് ലീഗ് നേതാവ് ടി മുഹമ്മദ് വ്യക്തമാക്കുന്നത്. രാജി വിവരം തീർത്തും അടിസ്ഥാന രഹിതമാണ്. യു ഡി എഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി മുമ്പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മിനി സതീഷ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ മാറി നില്‍ക്കുന്നതാണ് അഭ്യൂഹം തുടരാന്‍ ഇടയാക്കുന്നു.

mobile charging: സ്മാർട്ട് ചാർജർ വേണമെന്നില്ല; മൊബൈല്‍ വേഗത്തില്‍ ചാർജ് ചെയ്യാന്‍ ഇതാ ചില പൊടിക്കൈകള്‍

 യു ഡി എഫ് സ്വതന്ത്രരുമായി ഇടത് നേതാക്കള്‍

മിനി സതീശ് രാജിവെക്കുകയാണെങ്കില്‍ യു ഡി എഫ് അംഗബലം 8 ലേക്ക് ചുരുങ്ങും. ഈ സാഹചര്യത്തില്‍ യു ഡി എഫിൽ നിന്നു രണ്ടു പേരെ അടർത്തിയെടുത്താൽ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടൽ എൽ ഡി എഫിനുണ്ട്. യു ഡി എഫ് സ്വതന്ത്രരുമായി ഇടത് നേതാക്കള്‍ ചർച്ച നടത്തിയതായും സൂചനയുണ്ട്. ലീഗ് ജയിച്ച മൂന്നു സീറ്റിൽ വനിത സംവരണ സീറ്റാണ് മിനി സതീശന് നൽകിയത്...

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗും മിനി സതീഷും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. 1 കോടി രൂപ ചെലവിൽ നിർമിക്കുന്ന 2 സബ് സെന്ററുകൾ നൂൽപുഴ പഞ്ചായത്തിന് അനുവദിച്ച് കിട്ടിയതില്‍ ഒന്ന് മിനി സതീശൻ പ്രതിനിധീകരിക്കുന്ന പതിനഞ്ചാം വാർഡിലാണു സ്ഥാപിക്കാൻ നേരത്ത തീരുമാനിച്ചത്.

മിനി സതീഷിനെ ചൊടിപ്പിച്ചത്

സൌജന്യമായി സ്ഥലം വിട്ടുകിട്ടിയ ആട്ടുകൊല്ലിയിൽ സെന്റർ സ്ഥാപിക്കണമെന്നായിരുന്നു മിനിയുടെ ആവശ്യം. എന്നാൽ ഇതിനെ മറികടന്നു ചിറക്കമ്പത്ത് സ്ഥാപിക്കാനായിരുന്നു പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. ഇതാണ് മിനി സതീഷിനെ ചൊടിപ്പിച്ചത്. അതേസമയം, സബ് സെന്ററിന് 50 ലക്ഷം പാസായി അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും യു ഡി എഫ് ഭരണം തുടരുമെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

Wayanad
English summary
Will UDF lose Wayanad Nulpuzha Panchayat rule: League independent member resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X