• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം: റിസോർട്ട് അടച്ചുപൂട്ടി, അനധികൃത റിസോർട്ടുകൾക്കെതിരെ നടപടിയെന്ന് ജില്ലാ കളക്ട

Google Oneindia Malayalam News

മേപ്പാടി: വയനാടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരികളുടെ സംഘത്തിൽപ്പെട്ട യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോർട്ടിനെതിരെ നടപടി. റിസോർട്ട് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ റിസോർട്ടും ഹോം സ്റ്റേയും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടമാണ് നിർദേശം നൽകിയിട്ടുള്ളത്. യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് ഇതോടെ പൂട്ടിയിട്ടുള്ളത്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

അതേ സമയം തന്നെ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മറ്റ് റിസോര്‍ട്ടുകളെല്ലാം പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണ് പ്രസ്തുത റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. റിസോര്‍ട്ടിന്റെ പ്രവർത്തനം അനധികൃതമായാണെന്ന് പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ റിസോർട്ടുകൾ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും റിസോര്‍ട്ടിനെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാനിർദേശങ്ങൾ പൂർണ്ണമായി പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തെ വനംവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. വനത്തില്‍ നിന്ന് 10 മീറ്റര്‍ അകലം പോലും പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നതെന്നും ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഇവർ. രാത്രി ശുചിമുറിയിൽ പോകാൻ പുറത്തിറങ്ങി തിരിച്ച് ടെന്റിനുള്ളിലേക്ക് കയറുമ്പോഴാണ് സംഭവമെന്നാണ് റിസോർട്ട് ഉടമ നൽകുന്ന വിവരം.

വഴിയിൽ വെച്ച് കാട്ടാനയെ കണ്ട് ഭയന്ന് വീണുവെന്നും തുടർന്ന് ആക്രമിക്കപ്പെട്ടെന്നുമാണ് ഉടമ നൽകുന്ന വിവരം. എന്നാൽ ഉദ്യോഗസ്ഥർ ഇത് പൂർണ്ണമായി മുഖവിലയ്ക്കെടുത്തിട്ടില്ല.
ഈ റിസോര്‍ട്ട് പ്രവർത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് സംശയിക്കുന്നതായും വനംവകുപ്പും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഹോംസ്‌റ്റേ ലൈസന്‍സ് ഉണ്ടെന്നാണ് റിസോര്‍ട്ട് ഉടമ അജിനാസ് മാധ്യമങ്ങൾക്ക് മുമ്പാകെ നൽകിയ വിശദീകരണം. പറഞ്ഞത്.

കടയ്ക്കാവൂർ കേസ്: അറസ്റ്റ് മൊഴിയെഴുക്കാനെന്ന പേരിൽ വിളിപ്പിച്ചതിന് പിന്നാലെ,താൻ നിരപരാധിയെന്ന് അമ്മകടയ്ക്കാവൂർ കേസ്: അറസ്റ്റ് മൊഴിയെഴുക്കാനെന്ന പേരിൽ വിളിപ്പിച്ചതിന് പിന്നാലെ,താൻ നിരപരാധിയെന്ന് അമ്മ

പിസി ജോര്‍ജ് അയോഗ്യനാവുമോ? മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നുപിസി ജോര്‍ജ് അയോഗ്യനാവുമോ? മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു

എപി അബ്ദുള്ളക്കുട്ടി ഇറങ്ങുന്നു കുന്ദമംഗലം പിടിക്കാന്‍; ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലേക്ക്എപി അബ്ദുള്ളക്കുട്ടി ഇറങ്ങുന്നു കുന്ദമംഗലം പിടിക്കാന്‍; ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലേക്ക്

Wayanad
English summary
Woman attacked and killed by wild elephant in Meppadi, Resort closed down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X