ഹോങ്കോങില്‍ നിന്ന് യുഎയിലേക്കുള്ള ഇറക്കുമതി 2017-ല്‍ 13.2 ബില്യണ്‍ ഡോളര്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ് : ഹോങ്കോങില്‍ നിന്ന് യുഎയിലേക്കുള്ള ഇറക്കുമതി 2017-ല്‍ 13.2 ബില്യണ്‍ ഡോളറെന്ന് ഹോങ്കോങ് വ്യാപാര വികസന കൌണ്‍സില്‍ (എച്ച്.കെ.ടി.ഡി.സി) മിഡില്‍ ഈസ്റ്റ് ഡെപ്പ്യുട്ടി ഡയറക്ടര്‍ അബ്ദുല്‍ അസീസ് നാസര്‍ ദുബായില്‍ പറഞ്ഞു. അതേസമയം, യുഎഇ-യില്‍ നിന്ന് ഹോങ്കോങിലേക്കുള്ള കയറ്റുമതി 2.5 ശതമാനം വളര്‍ച്ചാനിരക്കില്‍ 3.3 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. യുഎയിയുടെ പ്രധാന ആഗോള വ്യാപാര പങ്കാളിത്ത രാജ്യങ്ങളില്‍ ഒന്നാണ് ഹോംഗ്‌കോങ്ങ്. 2017-ല്‍ 10 മാസത്തിനകമാണ് 13.2 ബില്യണ്‍ ഡോളറിന്റെ നേട്ടം സ്വന്തമാക്കാനായത്.

അറബിയും, ബംഗാളിയും, പാക്കിസ്ഥാനിയും ദുബായില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നു !!!

വരുന്ന 2018 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഹോങ്കോങ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഏഴോളം അന്താരാഷ്ട്ര വ്യാപാര മേളകള്‍ക്ക് ഗള്‍ഫ് മേഖലയിലെ വ്യാപാരികള്‍ക്ക് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കൌണ്‍സില്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. യുഎയില്‍ നിന്നുള്ള വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും മികച്ച അവസരമൊരുക്കിക്കൊണ്ട് എച്ച്കെടിഡിസി പറഞ്ഞു.

dubai

ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിത്യോപയോഗ ഉല്‍പ്പന്നങ്ങളായ ഇലക്ട്രോണിക്‌സ്, ഡയമണ്ട്, ജെംസ്, പേള്‍സ്, ജ്വല്ലറി ആഭരണങ്ങള്‍, ബേബി ഉല്‍പ്പന്നങ്ങള്‍, സ്റ്റേഷനറി, ടോയ്സ് ആന്‍ഡ് ഗെയിംസ് തുടങ്ങിയ വ്യാപാര മേഖലകളിലാണ് ഹോങ്കോങ് രാജ്യാന്തര മേളകള്‍ ഒരുക്കുന്നത്. ഹോങ്കോങ്ങ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഓരോ വര്‍ഷവും 30ല്‍ പരം വ്യാപാര മേളകളാണ് എച്ച്.കെ.ടി.ഡി.സി സംഘടിപ്പിക്കുന്നതെന്നും എച്ച്.കെ.ടി.ഡി.സി അറിയിച്ചു. ഏഷ്യയിലെ ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്ന വിപണിയിലെ ട്രെന്‍ഡ് സെറ്ററാണ് ഹോങ്കോങ്ങ് വ്യാപാര മേളകള്‍. ഈ മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കി ലോകോത്തര ശ്രദ്ധ നേടിയ വിപണിയാണ് ഹോങ്കോങ്ങിന്റേത്. എച്ച്.കെ.ടി.ഡി.സി 30-ലധികം വ്യാപാര മേളകള്‍ എല്ലാ വര്‍ഷവും മേളകള്‍ സംഘടിക്കുന്നുണ്ടെന്നും ഇരു രാഷ്ട്രങ്ങളിലേയും വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും സൗകാര്യപ്പെടുന്ന വിധത്തില്‍ സാമ്പദ് വ്യവസ്ഥകളെ പുഷ്ടിപ്പെടുത്താന്‍ സഹായകമാണെന്നും, ഉല്‍പ്പാദകര്‍ക്കും, വ്യാപാരികള്‍ക്കും ഒരുപോലെ പ്രേയോജനപ്പെടുത്തുന്നതാവും ഈ മേളകളെന്നു അദേഹം പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
13.2 billion doller imported to uae from hongkong in 2017

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്