കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; അമിതവേഗം കവര്‍ന്നത് 15 ജീവനുകള്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ അമിത വേഗത്തില്‍ വന്ന മിനി ബസ് ഇടിച്ച് കയറി 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്‍പത് പേര്‍ ബീഹാര്‍ സ്വദേശികളാണ്. നാല് ബംഗഌദേശ് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മിനി ബസില്‍ യാത്ര ചെയ്ത് പത്തനംതിട്ട സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് നഗരത്തെ നടുക്കിയ അപകടം നടന്നത്.

ഡ്ര2വര്‍ ഉള്‍പ്പടെ 27 തൊഴിലാളികളുമായി വന്ന മിനിബസാണ് ട്രക്കില്‍ ഇടിച്ച് കയറിയത്. ദുബായ് എമിറേറ്റ് റോഡില്‍ സ്‌പോര്‍ട്‌സ് ക്‌ളബ് ബ്രിഡ്ജിനടുത്താിരുന്നു അപകടം.13 പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലും മരിച്ചു. പരിക്കേറ്റ 12 പേരെ റാഷിദ്, അല്‍ ബരാഹ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഇന്ത്യക്കാരും ബംഗഌദേശികളുമാണ്.

Dubai, Accident

ഇരു വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ പാകിസ്താനികളാണ്. അലക്ഷ്യമായി വാഹനമോടിയ്ക്കുകയും ദുബായില്‍ ഏറ്റവും അധികം അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പാകിസ്താനികളാണെന്ന് മുമ്പ് ട്രാഫിക് പൊലീസിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പൂര്‍ണമായും തകര്‍ന്ന മിനി ബസില്‍ നിന്ന് ഹൈഡ്രോളിക് കട്ടറുകള്‍ ഉപയേഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ലൈബര്‍ സപ്ലൈ കമ്പനിയായ ബ്രേവൊ ടെക്‌നിക്കല്‍ കോണ്‍ട്രാക്ട്‌സിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടവരെല്ലാം. ഡ്രൈവര്‍മാരെ താല്‍ക്കാലിക തടങ്കിലില്‍ വച്ചിരിയ്ക്കുകയാണ്. ഇതിനിടെ അപകടങ്ങള്‍ നടന്നാല്‍ ഏറ്റവും വേഗം രക്ഷാപ്രവര്‍ത്തനം നടത്താനും അപകടസ്ഥലങ്ങളില്‍ എത്തിച്ചേരാനുമുള്ള ഇ പ്രോഗാം പദ്ധതി ആവിഷ്‌കരിയ്ക്കുന്നതിനെപ്പറ്റി ദുബായ് അധികൃതര്‍ തീരുമാനിച്ചു.

English summary
15 workers killed as minibus rams parked truck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X