കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണലാരണ്യത്തില്‍ മലബാര്‍ പുനര്‍ജനിച്ചു

Google Oneindia Malayalam News

Malabarmahalsavam
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എന്‍ആര്‍ഐ അസോസിയേഷന്‍ സംഘടിപ്പിച്ച മലബാര്‍മഹോത്സവത്തിനെത്തി ചേര്‍ന്ന എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഒരു ദിവസം മുഴുവന്‍ കോഴിക്കോടും പരിസരത്തും എത്തിചേര്‍ന്ന പ്രതീതിയിലായിരുന്നു.

മലബാറിന്റെ വൈവിധ്യമാര്‍ന്ന രുചി കൂട്ടുകള്‍ സമ്മേളിച്ച ഭക്ഷണശാലയ്‌ക്കൊപ്പം കടലവണ്ടി, ചോളപൊരി, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, ഐസ് ചുരണ്ടി, കുട്ടികളുടെ കളിപ്പാട്ട കടകള്‍ എന്നിവ കൂടി ചേര്‍ന്നപ്പോള്‍ മലബാര്‍മഹോത്സവ നടക്കുന്ന എസ്.കെ.പൊറ്റക്കാട് നഗര്‍ കോഴിക്കോടന്‍ ഉത്സവത്തിന്റെ നേര്‍ക്കാഴ്ചയായി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നീങ്ങിയ വര്‍ണണ ശബളമായ ഘോഷയാത്രയില്‍ ആന മയില്‍ ഒട്ടകം, ചാക്യാര്‍കൂത്ത്, വര്‍ണ്ണകുയില്‍, പുലിക്കളി, കാവടിയാട്ടം, താലപ്പൊലി, അസോസിയേഷന്‍ തിരുവാതിര സംഘം,നാടന്‍ പാട്ടുകാര്‍, കോല്‍ക്കളി സംഘവും അണിചേര്‍ന്നു. മഹോത്സവ നഗരി സജീവമാക്കിയ റോഡ് ഷോയില്‍ പങ്കെടുത്ത മുതിര്‍ന്നവരും,കുട്ടികളും കൈനിറയെ സമ്മാനങ്ങള്‍ സ്വന്തമാക്കി.

കോഴിക്കോടിന്റെ സാമൂഹികസാംസ്‌കാരികകലാ രംഗത്തെ പ്രമുഖരുടെ സേവനങ്ങളെയും,സംഭാവനകളെയും കുറിച്ച് വിവരിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും, വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മഹോത്സവ നഗരിയിലെത്തി. എയര്‍ ഇന്ത്യയുടെ നീതി കേടിനെതിരെ പൊതുജന ശ്രദ്ധ ക്ഷണിച്ച്

കോഴിക്കോട് എയര്‍ പോര്‍ട്ട് യുസേഴ്‌സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണവും പുതിയൊരു സമര രീതിയായി എയര്‍ ഇന്ത്യയുടെ ദാരിദ്ര്യം തീരുന്നതിന് നാണയ തുട്ടുകള്‍ പൊതുജനങ്ങളില്‍ നിന്നും 'കൌം'ശേഖരിച്ചു. സലാം വളാഞ്ചേരി, സത്താര്‍ കുന്നില്‍, ചന്ദ്രമോഹനന്‍ കണ്ണൂര്‍, മുഹമ്മദ് റിയാസ്,അസീസ് തിക്കോടി,ഇക്ബാല്‍
കുട്ടമംഗലം,നേതൃത്വം നല്കി.

സാംസ്‌കാരിക ഘോഷ യാത്രയ്ക്ക് ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സിക്രട്ടറി എച്ച്.കെ.മോഹനന്‍,സിനിമ സംവിധായകന്‍ വി.എം.വിനു,ചലച്ചിത്ര നടന്‍ !കൈലാഷ്,വിജയന്‍ കാരയില്‍ തുടങ്ങിയ പ്രമുഖര്‍ പങ്കടുത്തു. 'മാനാഞ്ചിറ കവാട'ത്തില്‍ കോഴിക്കോടിന്റെ പൌരാവലി ഘോഷയാത്രയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
മലബാര്‍മഹോത്സവ നഗരിയിലേക്കുള്ള പ്രവേശനം രാവിലെ നടന്‍ കൈലാഷ് നാട മുറിച്ചും ചലച്ചിത്ര സംവിധായകന്‍ വി.എം.വിനു അസോസിയേഷന്‍ ഭാരവാഹികളുടെയും, കോഴിക്കോട് പൗരാവലിയുടെയും സാന്നിധ്യത്തില്‍ മലബാര്‍ മഹോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മൈലാഞ്ചി മത്സരത്തില്‍ ഫൌമി നൌഫല്‍ ഒന്നാം സ്ഥാനം നേടി. നദ വലിയകത്ത്,ഷംന ജഹഫര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ശിഖ സന്തോഷ് ഉദ്ഘാടകയായിരുന്നു. നടന്‍ കൈലാഷ്, സിനിമസംവിധായകന്‍ വി.എം.വിനു, സിന്ധു വിജയന്‍ വിധി കര്‍ത്താക്കളായെത്തി.

വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സിക്രട്ടറി എച്ച് കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.ഡി.ന്‍.എ പ്രസിഡണ്ട് സുബൈര്‍ അധ്യക്ഷത വഹിച്ചു സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നാസര്‍ തിക്കോടി സ്വാഗതം പറഞ്ഞു. വി.എം.വിനു മുഖ്യാതിഥിയായിരുന്നു.സോവനീര്‍ പ്രകാശനം നടന്‍ കൈലാഷ് മിസ്സ് കേരള മിസ്സ് വോയ്‌സ് ശിഖ സന്തോഷിന് നല്കി ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി സെക്രട്ടി സ്‌കൂള്‍ വിജയന്‍ കാരയില്‍, സ്വാഗതസംഘം ചെയര്‍മാന്‍ കൃഷ്ണന്‍ കടലുണ്ടി, ബഷീര്‍ ബാത്ത, ജനറല്‍സിക്രട്ടറി സുരേഷ് മാത്തൂര്‍,നടന്‍ കൈലാഷ് എന്നിവര്‍ പ്രസംഗിച്ചു.

അസോസിയേഷന്‍ മൊമന്റോ വി.എം.വിനുവിന് ഓര്‍ഗനൈസിംഗ് സിക്രട്ടറി റഷീദ്പയന്തോങ്ങ് നല്കി. മൈലാഞ്ചി മത്സര വിജയികള്‍ക്കും, സ്‌പോട്‌സ് മീറ്റിലെ മത്സര ജേതാക്കള്‍ക്കുമുള്ള സമ്മാനങ്ങളും,ട്രോഫികളും യഥാക്രമം വിജയന്‍ കാരയില്‍, ശിഖസന്തോഷ് വിതരണം ചെയ്തു.ട്രഷറര്‍ സന്തോഷ് പുനത്തില്‍ നന്ദി പറഞ്ഞു.

ആര്‍ട്‌സ് സിക്രട്ടറി റാഫി കല്ലായിയുടെ നേതൃത്വത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ മഹോത്സവ വേദിയില്‍ കലാകാരന്മാരുംകലാകാരികളും മിന്നുന്ന കലാപ്രകടനങ്ങളാണ് സദസ്യര്‍ക്ക് മുമ്പില്‍ കാഴ്ച്ചവെച്ചത്.'ഗാനസന്ധ്യ'യില്‍ ജൂനിയര്‍ മുഹമ്മദ് റാഫി മുഹമ്മദ് അസ്ലം ജസ്രീന്‍ നയിച്ച ഗാന വിരുന്നോടു കൂടി മലബാര്‍ മഹോത്സവം'2011 ന് തിരശ്ശീല വീണു.

English summary
The Malabar Mahostavam organised under the auspices of the Kozhikode District NRI association in the desert land of Kuwait city was indeed a spectacular sight both in letter and spirit. The Malabar Mahotsavam event gave the feeling that Kozhikode and surrounding villages were recreated in the full glory and splendour and presented in Kuwait in the real sense. The beginning of the festival was marked by a well attended procession which marched forward in the city to the accompaniment of chenda along with thalapoli, association thiruvadira team, kolkali team , kavadiyattam, pulikali, nadanpattu. Elephants , peacock ,camel etc also formed a part of the procession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X