കൊലപാതകശ്രമം, നാലുവിദ്യാര്‍ത്ഥികള്‍ കുറ്റക്കാര്‍
ദുബയ്: 50 ദീര്‍ഹത്തിനും ഒരു മൊബൈലിനും വേണ്ടി ഇന്ത്യന്‍ ജോലിക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുവിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് ദുബയ് ക്രിമിനല്‍ കോടതി കണ്ടെത്തി.
തമീം അല്‍ അന്‍സാരി(36)യുടെ ഫഌറ്റിലെത്തിയ സംഘം പണം ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ അന്‍സാരിയുടെ പിറകില്‍ കത്തി കുത്തിയിറക്കി. മുറിയിലുണ്ടായിരുന്ന 50 ദീര്‍ഹവും മൊബൈലും മോഷ്ടിച്ചതിനുശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
നെഞ്ചില്‍ കത്തി കുത്തിയിറക്കാനായിരുന്നു അടുത്ത ശ്രമം. കുത്തേറ്റ ഉടനെ തന്നെ കത്തിപിടിച്ചുവാങ്ങാന്‍ ശ്രമിച്ചതുകൊണ്ടാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. ഉടന്‍ കരാമയിലെ ആശുപത്രിയിലെത്തിച്ചതിനാല്‍ അധികം രക്തം നഷ്ടപ്പെട്ടില്ല. രണ്ട് പാകിസ്താനി വിദ്യാര്‍ത്ഥികളും ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications