ദുബയ്: ആളുകള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍, പള്ളിയുടെ ചുറ്റുപാട് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ക്കു സമീപത്തായുള്ള ഹുക്ക കഫേകള്‍ നിരോധിക്കുന്നു. ഹുക്ക കഫേകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു എന്ന ആളുകളുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് ഇങ്ങൊനൊരു നീക്കം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
റെസിഡന്‍ഷ്യല്‍ ഏരിയകള്‍ അടത്തു പ്രവര്‍ത്തിക്കുന്ന ഹുക്ക കഫേകള്‍ നിര്‍ത്തലാക്കുകയോ സ്ഥലം മാറി പോകാന്‍ പറയുകയോ ചെയ്യും. ദുബയ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ഡിവലപ്‌മെന്റ് (ഡിഇഡി) മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ആണ് ഈ പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
ഈ നിയമം നടപ്പിലാവുകയാണെങ്കില്‍ ആളുകള്‍ കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളിലും, സ്‌കൂളുകളിലും, പള്ളികളിലും എല്ലാം അന്തരീക്ഷ മലിനീകരണം കുറയുകയും ആളുകള്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ സാധിക്കുകയും ചെയ്യും.
ഈ നിയമ പ്രാവര്‍ത്തികമാകുന്നതോടെ ഹുക്ക കഫേകള്‍ തുടങ്ങാന്‍ ഡിഇഡിയുടെയും മുന്‍സിപ്പാലിറ്റിയുടേയും അനുമതി ലഭിക്കേണ്ടി വരും.
Dubai will ban Shisha Cafes, especially which are adjascent to residential areas, schools and mosques. The Shisha Cafes wiil be either stopped or shifted to another place to reduce the air pollution. After this new law gets to practice the Shisha cafes have to seek permision from the government to start one.