കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബയില്‍ സര്‍ക്കാര്‍ ചെലവില്‍ 30 വിവാഹങ്ങള്‍

  • By Shabnam Aarif
Google Oneindia Malayalam News

Dubai Wedding
ദുബയ്: ലളിതമായ മുപ്പത് വിവാഹങ്ങള്‍ സംഘടിപ്പിച്ച് മാതൃകയായിരിക്കുകയാണ് ദുബയ്. മൂന്ന് വ്യത്യസ്ത സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ജോലി ചെയ്യുന്ന മുപ്പത് ജോഡി വധൂവരന്‍മാരാണ് ദുബയ് വെഡ്ഡിംഗ് എന്നു പേരിട്ട സമൂഹ വിവാഹത്തിലൂടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ദുബയ് ധനകാര്യ മന്ത്രി ഷെയ്ഖ് ഹമ്ദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് ഈ സമൂഹ വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചിരിക്കുന്നത്. തിങ്കളാഴ്ച സബീല്‍ പാര്‍ക്കില്‍ നടന്ന സമൂഹ വിവാഹം ഇത്തരത്തില്‍ ദുബയില്‍ നടക്കുന്ന മൂന്നാമത്തേതാണ്.

ആഢംബര വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുക, ലളിതമായ വിവാഹ ചടങ്ങുകളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ് കോര്‍പറേറ്റ് മാര്‍ക്കറ്റിംഗ് ഏന്റ് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇങ്ങനെ ഒരു സമൂഹ വിവാഹം സംഘടിപ്പിച്ചത്.

മുന്‍സിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കായി കഴിഞ്ഞ പത്തു വര്‍ഷമായി ഷെയ്ഖ് ഹമ്ദയുടെ ചിലവില്‍ ദുബയില്‍ സമൂഹ വിവാഹങ്ങള്‍ നടത്തുന്നുണ്ട്.

English summary
Nearly 30 couples working in three government departments in Dubai have begun a new family life after they were united in a mass wedding ceremony named “Dubai Wedding”. Deputy Ruler of Dubai, UAE Minister of Finance and Chairman of the Dubai Municipality Shaikh Hamdan bin Rashid Al Maktoum, who bears the cost of the mass wedding organised by the municipality, attended the third such wedding of the employees of three government departments held in Zabeel Park on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X